കൊച്ചി: ഒഡീഷയിലെ ബാലസോർ ലത്തീൻ രൂപത ബിഷപ്പായി നിയമിക്കപ്പെട്ട ഡോ. വർഗീസ് തോട്ടങ്കരയുടെ സ്ഥാനാരോഹണം ജൂൺ 29ന് ബാലസോറിൽ നടക്കും. കോൺഗ്രിഗേഷൻ ഓഫ് ദ മിഷൻ (സിഎം) സന്യാസസമൂഹാംഗമായ ഇദ്ദേഹം പത്തു വർഷമായി എത്യോപ്യയിലെ നെകംതെ അപ്പസ്തോലിക് വികാരിയാത്തിന്റെ അധ്യക്ഷനാണ്.
എത്യോപ്യയിലെ നെകെംറ്റെയിൽ സ്ഥിതി ചെയ്യുന്ന ഒരു റോമൻ കത്തോലിക്കാ അപ്പോസ്തോലിക് വികാരിയേറ്റ് ആണ് നെക്കെംറ്റെയിലെ അപ്പസ്തോലിക് വികാരിയേറ്റ്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂർ തോട്ടുവ ഇടവകാംഗമാണ് ബിഷപ്പ് തോട്ടങ്കര. 1987ൽ പൗരോഹിത്യം സ്വീകരിച്ചു. ഒഡീഷയിലെ ബറാംപുർ രൂപതയിൽ മിഷൻ പ്രവർത്തനമായിരുന്നു ആദ്യനിയോഗം. 1990 മുതൽ എത്യോപ്യയിലും റോമിലുമായി സേവനം ചെയ്തു. റോമിലെ സെന്റ് തോമസ് അക്വീനാസ് (ആൻജെലിക്കം) യൂണിവേഴ്സിറ്റിയിൽ മോറൽ തിയോളജിയിലായിരുന്നു ഉപരിപഠനം.
എത്യോപ്യയിലുള്ള മൈനർ സെമിനാരിയിൽ അധ്യാപകൻ, മേജർ സെമിനാരിയിൽ വിസിറ്റിംഗ് പ്രഫസർ, അഡിസ് അബാബയിലുള്ള സെന്റ് പോൾസ് മേജർ സെമിനാരിയുടെ പ്രഥമ റെക്ടർ, തിയോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ, സന്യാസ സമൂഹത്തിന്റെ പ്രോവിൻഷ്യൽ കൗൺസിലർ, അസിസ്റ്റന്റ് ജനറാൾ, വിവിധ സന്യസ്ത സമൂഹങ്ങളുടെ സ്പിരിച്വൽ ഡയറക്ടർ, റോമിൽ സഭയുടെ പ്രൊക്യുറേറ്റർ ജനറൽ, ജനറൽ കൂരി യ ആർക്കെവിസ്റ്റ്, ഏഷ്യ പസഫിക് മേഖലയിലെ രാജ്യാന്തര മിഷനുകളുടെ ഡെലിഗേറ്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. 2013 ഓഗസ്റ്റ് 13നാണ് നെകംതെ രൂപതയിൽ മെത്രാനായി അഭിഷിക്തനായത്
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/J1OhTO1Pr5L2XK9U1Z9n2j
👉 visit our website http://pala.vision