സഭയിൽ നിന്നും അകന്നുപോയവര്‍ വിശ്വാസത്തിലേക്ക് മടങ്ങിവരാൻ 50,000 ജപമാലകൾ: ഏറ്റെടുത്ത് വിശ്വാസി സമൂഹം

spot_img

Date:

ന്യൂയോര്‍ക്ക്: കത്തോലിക്ക സഭയിൽ നിന്നും അകന്നുപോയവരെ തിരികെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ ജപമാല ചൊല്ലാൻ വേർഡ് ഓൺ ഫയർ കാത്തലിക്ക് മിനിസ്ട്രീസിന്റെ സ്ഥാപകനും വിനോന- റോച്ചസ്റ്റർ മെത്രാൻ ബിഷപ്പ് റോബർട്ട് ബാരൺ ലോകമെമ്പാടുമുള്ള വിശ്വാസികളോട് ആഹ്വാനം ചെയ്തതിന് പിന്നാലെ ലഭിക്കുന്നത് മികച്ച പ്രതികരണം. മരിയൻ മാസമായി സഭ ആചരിക്കുന്ന മെയ് മാസം ഒന്നാം തീയതിയാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥം വഴി സഭയിൽ നിന്നും അകന്നു പോയവർ തിരികെ വരാൻ ജപമാല ചൊല്ലാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.

നിയോഗാര്‍ത്ഥം ആദ്യം 10,000 ജപമാലകള്‍ ചൊല്ലാൻ ബിഷപ്പ് ബാരൺ നിർദ്ദേശിച്ചതെങ്കിലും, രണ്ടുദിവസത്തിനുള്ളിൽ സംഖ്യ പിന്നിട്ടതിനെ തുടർന്ന് 50,000 ജപമാലകളായി ക്യാംപെയിന്റെ എണ്ണം വർദ്ധിപ്പിക്കുകയായിരുന്നു. ഇതുവരെ ഏകദേശം 27,000 ജപമാലകളാണ് വിശ്വാസികൾ ചൊല്ലി പൂർത്തിയാക്കിയത്. സുവിശേഷവത്കരണമെന്നത് പ്രാർത്ഥനയിൽ അടിസ്ഥാനമുള്ളതായിരിക്കണമെന്ന് ബിഷപ്പ് ബാരൺ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ വിശ്വാസികളോട് പറഞ്ഞു. മനസ്സിനെ ശാന്തമാക്കി വിശ്വാസത്തിന്റെ ആഴത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പ്രാർത്ഥനയാണ് ജപമാല. കുടുംബങ്ങളിലും, ജോലിസ്ഥലത്തും, സമൂഹത്തിലും സുവിശേഷവത്കരണം നടത്താനുള്ള ശക്തിക്കും, ജ്ഞാനത്തിനും വേണ്ടി പ്രാർത്ഥിക്കാനും ബിഷപ്പ് ബാരൺ വിശ്വാസി സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വിശ്വാസികൾ ക്യാമ്പയിന്റെ ഭാഗമാകുന്നുണ്ടെന്ന് വിശ്വാസികൾ എവിടെയെല്ലാം പ്രാർത്ഥിക്കുന്നുവെന്നതിന്റെ വിവരങ്ങൾ ശേഖരിക്കുന്ന വേർഡ് ഓൺ ഫയർ ട്രാക്കർ ശേഖരിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നു. മിനിസ്ട്രിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള നോർത്ത് അമേരിക്കയിൽ നിന്നും, യൂറോപ്പിൽ നിന്നുമാണ് ഏറ്റവും അധികം വിശ്വാസികൾ ജപമാല പ്രാർത്ഥനയിൽ പങ്കുചേരുന്നത്. കൂടാതെ ദക്ഷിണ അമേരിക്ക, ഏഷ്യാ, ഓഷ്യാനിയ, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരും ക്യാമ്പയിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. വേർഡ് ഓൺ ഫയർ കാത്തലിക്ക് മിനിസ്ട്രീസിന്റെ വെബ്സൈറ്റ് സന്ദർശിച്ച് പേരും മറ്റ് വിശദാംശങ്ങളും നൽകിയാൽ ക്യാംപെയിനില്‍ പങ്കെടുക്കാൻ സാധിക്കും.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related