ബി.എസ്.എന്‍.എല്‍. തകരാറുകള്‍; അന്വേഷണം പ്രഖ്യാപിക്കണം: ആന്റി കറപ്ഷന്‍ മിഷന്‍

Date:

ഉപയോക്താക്കളെ നിത്യദുരിതത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലധികമായി തുടരുന്ന ബി.എസ്.എന്‍.എല്‍. മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് തകരാറുകള്‍ സംബന്ധിച്ച വിഷയത്തില്‍ അടിയന്തിര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഇന്‍ഡ്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ കോട്ടയം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
ബി.എസ്.എന്‍.എല്‍. ടവര്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ വൈദ്യുതിബന്ധം നിലച്ചാല്‍ നെറ്റ്‌വര്‍ക്ക് സംവിധാനവും പൂര്‍ണ്ണമായും നിലയ്ക്കുകയാണ്. ഇക്കാര്യത്തില്‍ ഏറ്റവും ഉദാഹരണമാണ് പൂഞ്ഞാര്‍ കുന്നോന്നിയിലെ ടവര്‍. ഇതിന് വ്യക്തമായ മറുപടി മാധ്യമങ്ങളിലൂടെയോ, എസ്.എം.എസ്. സംവിധാനത്തിലൂടെയോ നല്‍കാന്‍ ബി.എസ്.എന്‍.എല്‍. തയ്യാറാകണം. കാലങ്ങളായി ഉപയോക്താക്കള്‍ അനുഭവിക്കുന്ന ദുരിതത്തിന് പൊതുമേഖലാ സംരംഭമായ ബി.എസ്.എന്‍.എല്‍. നഷ്ടപരിഹാരം നല്കണം.
ഫോണ്‍ സംഭാഷണം മുറിഞ്ഞുപോയാല്‍ പോലും നഷ്ടപരിഹാരം നല്‍കണമെന്ന പരമോന്നത കോടതിവിധി നിലനില്‍ക്കേ വൈദ്യുതി നിലച്ചാല്‍ നിശ്ചലമാകുന്ന സംവിധാനത്തിന്റെ നടത്തിപ്പുകളെക്കുറിച്ച് അടിമുടി അന്വേഷണം വേണം. ഈ വിഷയത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെടേണ്ട വിഭാഗങ്ങള്‍ നിഷ്‌ക്രിയരാണ്.
തകരാറുകള്‍ ജില്ലയില്‍ വിവിധ പ്രദേശങ്ങളിലുണ്ട്. കുന്നോന്നിയിലെ നെറ്റ്‌വര്‍ക്ക് ‘കോമാ’ സ്റ്റേജിലാണ്. വെന്റിലേറ്റര്‍ മാറ്റിയാല്‍ നിശ്ചലമാകും ബി.എസ്.എന്‍.എല്‍. മഴ തുടങ്ങിയാല്‍ വൈദ്യുതി നിലയ്ക്കുന്നത് നിത്യസംഭവുമാണ്. എന്നാലങ്ങോട്ട് പോര്‍ട്ട് ചെയ്തുകൂടെയെന്നു പറയുന്നവരോട് ‘സൗകര്യമില്ലായെന്ന നിലപാടിലാണ്’ ഉപയോക്താക്കള്‍.
പ്രസിഡന്റ് പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. ജോസ് ഫ്രാന്‍സീസ്, കെ.ജി. ബാബു, ബീവി ഫാത്തിമ, തോമസുകുട്ടി മണക്കുന്നേല്‍, ജോയി മേനേച്ചേരില്‍, അബു മാത്യു, ആന്റണി മാത്യു, ജോസ് പൂണ്ടിയാനി, ആനിയമ്മ സണ്ണി, ഈപ്പന്‍ ഡൊമിനിക്, സജീവ് തലയോലപ്പറമ്പ്, സന്തോഷ് കുമാര്‍ റ്റി., റ്റി.എന്‍. സത്യദേവ് എന്നിവര്‍ പ്രസംഗിച്ചു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വയനാട്ടില്‍ കുതിപ്പ് തുടര്‍ന്ന് പ്രിയങ്ക ഗാന്ധി

വയനാട്ടിൽ പടവെട്ടി പ്രിയങ്കഗാന്ധിയുടെ കുതിപ്പ്.90101വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി.

അനുദിന വിശുദ്ധർ – വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ

92-101 കാലയളവില്‍ സേവനം ചെയ്ത വിശുദ്ധ ക്ലമന്റ് ആദ്യ മാര്‍പാപ്പാമാരില്‍ ഒരാളായിരുന്നു;...

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...