പാലാ സെന്റ് തോമസ് ടി ടി ഐ ൽ രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ സമൂഹസമ്പർക്ക സഹവാസ ക്യാമ്പ് – MERAKI-2K23 06-05-2023 ന് തുടക്കമായി.
ടി.ടി.ഐ അസി.മാനേജർ റവ.ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ട് കോട്ടയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സിബി പി.ജെ അധ്യക്ഷത വഹിച്ച് ക്യാമ്പിന്റെ വിവിധ പ്രവർത്തനനിർദ്ദേശങ്ങൾ നൽകി.ക്യാമ്പ് ഓഫീസർ ശ്രീമതി ജോ ജോസഫ് സ്വാഗതവും, കുമാരി.മരിയ ജോസ് കൃതജ്ഞതയും രേഖപ്പെടുത്തി.
15 ദിവസങ്ങളിലായി നടത്തപ്പെടുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ വ്യക്തിത്വ വികസനം,നേതൃത്വ പരിശീലനം, കലാപഠനം,വർക്ക് എക്സ്പീരിയൻസ്, ഐ.ടി, അഭിനയകളരി തുടങ്ങി,വിവിധ വിഷയങ്ങളിൽ ക്ലാസുകളും, സെമിനാറുകളും, വർക്ക് ഷോപ്പുകളും നടത്തപ്പെടുന്നു.
സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് നല്ല അധ്യാപകരായി തീരാൻ അധ്യാപക വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. മെയ് 21ന് ക്യാമ്പ് അവസാനിക്കും.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision