സംസ്ഥാനത്ത് കാലവർഷം കനത്ത പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി.വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ അടക്കം എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും നിരോധിച്ചു. ഉരുൾ പൊട്ടൽ സാധ്യത സ്ഥലങ്ങളിലേക്കും
ചുരം മേഖലകളിലേക്കും അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലും മഴ നാശം വിതച്ചു. കാലവർഷക്കെടുതിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടുക്കി ചക്കുപള്ളത്ത്
കനത്ത മഴയിൽ മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. മൂന്നാറിൽ ആശങ്കയേറ്റി ദേശീയപാതയോരത്തെ ഭൂമി ഇടിഞ്ഞുതാഴ്ന്നു. താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം റോഡിൽ വിള്ളൽ പ്രത്യക്ഷപെട്ടു. കാസർഗോഡ് ചെറുവത്തൂരിൽ ആഞ്ഞടിച്ച് കാറ്റിൽ വീട് പൂർണമായി തകർന്നു. കോഴിക്കോട് ബേപ്പൂരിൽ കനത്ത കാറ്റിനെ തുടർന്ന് അപകടത്തിൽപ്പെട്ട ബോട്ടിൽ നിന്ന് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടാണ്.















