(വി. ലൂക്കാ:19:28-20)
അയക്കപ്പെട്ട ശിഷ്യന്മാരും കർത്താവിന് ആവശ്യമുള്ള കഴുതക്കുട്ടിയും ആർത്തുവിളിക്കുന്ന ജനക്കൂട്ടവും ഓശാനയുടെ വിചിന്തന വിഷയങ്ങളാണ്.
ശിഷ്യൻ
ദൈവം ആവശ്യപ്പെടുന്നവ
നിർവഹിക്കുക,
മറുചോദ്യമുന്നയിക്കാതെ തമ്പുരാന്റെ ഹിതാനുസരണം പ്രവർത്തിക്കാനാകട്ടെ.
കഴുതക്കുട്ടി
നിസ്സാരമെന്ന് കരുതപ്പെടുന്നവയും ബുദ്ധിശൂന്യരെന്നോ നിലവാരമില്ലാത്തതെന്നോ കഴിവുകെട്ടവയെന്നോ ഗണിക്കപ്പെടുന്നവയെയും തമ്പുരാന് ആവശ്യമുണ്ടെന്ന ബോധ്യം ജീവിത പരിസരങ്ങളെ കുറെക്കൂടി ഗൗരവത്തോടെ കാണാൻ ഇടയാക്കട്ടെ.
ജനക്കൂട്ടം
അത്ഭുതങ്ങളിൽ ആർത്തു വിളിക്കുന്ന ജനസ്വഭാവം മാറപ്പെടുവാൻ അധികനേരമൊന്നും ആവശ്യമില്ലെന്ന ധാരണ നന്ന്. ഓശാന എന്ന് ആർത്ത് വിളിക്കുന്നവർതന്നെ ക്രിസ്തുവിനെ ക്രൂശിക്കാൻ ആർത്ത് വിളിക്കുന്ന വേളയിലേയ്ക്ക് അധികദിനത്തിന്റെ ഇടവേളയില്ല.
നിന്ദിതരുടെയും ഭാരം ചുമക്കുന്നവരുടെയും പ്രതീകമായ കഴുതക്കുട്ടി, വിനയത്തിന്റെയും അപമാനത്തിന്റെയും അടയാളമായിക്കൂടി കരുതപ്പെടുമ്പോൾ കുരിശേറ്റപ്പെട്ട് നിന്ദാപമാനങ്ങളാൽ വിനീതനാക്കപ്പെടുന്ന സഹനദാസനായ ക്രിസ്തുവിന് സഞ്ചരിക്കാൻ കഴുതക്കുട്ടിയോളം തികഞ്ഞൊരു മാർഗ്ഗമുണ്ടെന്നു തോന്നുന്നില്ല.
ഓശാന -ഞങ്ങളെ രക്ഷിക്കണമേ എന്ന നിലവിളി ക്രിസ്തു ഏകരക്ഷകനെന്നുള്ള പ്രഖ്യാപനമായി കൂടി മാറ്റപ്പെടുന്നുണ്ട്.
ഓശാന തിരുനാൾ മംഗളങ്ങൾ …