ഇലഞ്ഞി വിസാറ്റ് എൻജിനീയറിംങ് കോളേജിൽ ഐ. ഇ .ഇ ഇ 5 നാനോ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു

spot_img

Date:

ഇലഞ്ഞി: ഏപ്രിൽ 27 വ്യാഴാഴ്ച മുതൽ യൂണി സിസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമസ്ഥതയിലുള്ള വിസാറ്റ് എൻജിനീയറിംങ് കോളേജിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഐ.ഇ.ഇ.ഇ. 5 നാനോ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു. കോളേജിന്റെ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള സെമിനാർ ഹാളിൽ വിസാറ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനി കുമാരി അനുഗ്രഹാ മാത്യുവിന്റെ പ്രാർത്ഥനാ ഗാനത്തോടെ അന്താരാഷ്ട്ര കോൺഫറൻസിന്റെ ഉദ്ഘാടന കർമ്മം ആരംഭിച്ചു.

കോളേജ് പ്രിൻസിപ്പിൽ ഡോ. അനൂപ് കെ.ജെ. പ്രൗഡഗംഭീരമായ സദസ്സിനെ സ്വാഗതം ചെയ്തു. വിസാറ്റിലെ ഫോട്ടോണിക്സ് സൊസൈറ്റി സ്റ്റുഡന്റ്സ് ചാപ്ടർ ആഥിത്യമരുളുന്ന ഈ അന്താരാഷ്ട്ര സെമിനാർ സ്പോൺസർ ചെയ്തിട്ടുള്ളത് എ.ഐ.സി.റ്റി. ഇ യും ഇന്ത്യാ ഗവൺമെന്റിന്റെ സയൻസ് ആന്റ് ടെക്നോളജി വകുപ്പിന്റെ കീഴിലുള്ള സയൻസ് ആന്റ് എൻജിനീയറിങ് റിസേർച്ച് ബോർഡും ചേർന്നാണെന്ന് സദസ്സിനെ അറിയിച്ചു. അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആമുഖത്തിൽ നാനോ ടെക്നോളജി എന്ന മൾട്ടി ഡിസിപ്ളിനറി മേഖലയുടെ അപാരസാധ്യതകളേക്കുറിച്ച് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സദസ്സിനെ ഓർമ്മപ്പെടുത്തി. തുടർന്ന് Lt. Dr.T. D. സുബാഷ് ഐ.ഇ.ഇ. ഇ 5 നാനോ 2023 നെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി.


സമ്മേളനത്തിന്റെ അദ്ധ്യക്ഷനായ വിസാറ്റ് ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ ശ്രീ. രാജു കുര്യൻ – വിദേശത്തുനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ അതിഥികളെ അഭിനന്ദിച്ചതോടൊപ്പം കോവിസ് മഹാമാരിയിൽ നമുക്കു നഷ്ടപ്പെട്ട സമയത്തേക്കുറിച്ച് ആകുലപ്പെടുകയും ചെയ്തു. വൈകി ഉണർന്ന ഒരു കുട്ടി തിടുക്കപ്പെട്ട് ഗ്യഹപാഠം ചെയ്യുന്നതു പോലെ നമുക്കൊത്തൊരുമിച്ച് ഉണർന്ന് പ്രവർത്തിച്ചാൽ തീർച്ചയായും നഷ്ടപ്പെട്ട സമയം തിരിച്ചു പിടിയ്ക്കാമെന്നദ്ദേഹം സദസ്സിനെ ഉദ്ബോധിപ്പിച്ചു.


ചണ്ടിഗർ യൂണിവേഴ്സിന്റെ വൈസ് ചാൻസിലർ ഡോ. മൻ പ്രീത് സിംഗ് മന്ന ഭദ്രദീപം തെളിയിച്ച് സെമിനാറിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സാമ്പ്രദായിക രീതിയിലുള്ള മുഖാമുഖ ക്ലാസ്സുകൾ മാത്രം വരും നാളുകളിൽ മതിയാകില്ലെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ബ്ലെൻഡസ് ലേണിങ്ങ് ആണ് ഇന്നത്തെയാവശ്യമെന്നും അദ്ദേഹം സദസ്സിനെ ഓർമ്മപ്പെടുത്തി എ.ഐ.സി.റ്റി. ഇ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ ശൈൽ കുംബ്ലേയാണ് ഗസ്റ്റ് ഓഫ് ഓണർ പ്രഭാഷണം നടത്തിയത്. അന്താരാഷ്ട്ര സെമിനാറുകളുടെ പ്രാധാന്യം സദസ്സിനെ ഓർമ്മപ്പെടുത്തി അദ്ദേഹം ഈ രണ്ടു ദിവസം ഏവരുടേയും മനസ്സിൽ പ്രചോദനത്തിന്റെ പുത്തൻ നാമ്പുകൾ മുള പൊട്ടാൻ അവസരമുണ്ടാകട്ടേയെന്നാശംസിച്ചു .തുടർന്ന് വിസാറ്റ് ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ റിട്ടയേർഡ് വിങ്ങ് കമാൻഡർ പ്രമോദ് നായർ ആശംസ പ്രസംഗം നടത്തി.


ഐ.ഇ.ഇ. 5 നാനോ 2023 പ്രൊസീഡിംഗ് സിന്റെ ഹാർഡ് കോപ്പിയുടെ പ്രകാശന ചടങ്ങിൽ ഡോ: മൻപ്രീത് സിംഗ് മന്ന നിർവഹിച്ചു. തുടർന്ന് ഐ.ഇ.ഇ.ഇ 5 നാനോ 2023 പ്രൊ സീഡിംഗ്സിന്റെ സോഫ്റ്റ് കോപ്പി ഡോ: ശ്രീ ശൈൽ കാoബ്ലെ നടത്തി ചടങ്ങിൽ കോജ്ജ് ചെയർമാൻ ശ്രീരാജു കുര്യൻ അതിഥികൾക്ക് മൊമന്റോ നൽകി ആദരിക്കുകയുണ്ടായി. ഉദ്ഘാടന സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചത് വിസാറ്റ് ഗ്രൂപ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റജിസ്ട്രാർ പ്രൊഫസർ സുബിൻ.പി.എസ്. ആണ്.
ഡോ: സെലിയ ഷഹാസ് ബംഗ്ലാദേശ് യൂണിവേഴ്സിറ്റി ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജി ഡോ. ഫ്രെഡറിക് ഗ്രില്ലോട്ട്, യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ ഡോ: വാലിഡ് ടൗഫിക് കെയ്റോ യൂണിവേഴ്സിറ്റി ഈജിപ്ത് മുതലായവർ സമ്മേളത്തിൽ ഓൺലൈനായി മുഖ്യപ്രഭാഷണങ്ങൾ നടത്തും. ഏപ്രിൽ 28 ന് അതിഥികൾക്ക് കായൽ കാഴ്ചകൾ കണ്ടാസ്വദിക്കാൻ ഹൗസ് ബോട്ട് യാത്രയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related