സ്വാസ്ഥ്യം കുറവിലങ്ങാട് 2023 ന് തുടക്കമായി

Date:

കുറവിലങ്ങാട്: മാലിന്യ സംസ്കരണത്തിലും ആരോഗ്യ ശുചിത്വ സംരക്ഷണ പ്രവർത്തനങ്ങളിലും ആധുനിക സമൂഹം വലിയ വെല്ലുവിളികൾ നേരിടുകയാണെന്നും ജനങ്ങൾ ഒന്നിച്ച് നിന്ന് ആരോഗ്യ ജാഗ്രതയിലും ശുചിത്വ മാലിന്യ സംസ്കരണത്തിലും കൂടുതൽ ശ്രദ്ധ പതിപ്പിച്ചില്ലെങ്കിൽ അത് വലിയ ദുരന്തത്തിന് ഇടയാക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ പറഞ്ഞു.

ആരോഗ്യ ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്ന കുറവിലങ്ങാട് പഞ്ചായത്തിൻറെ സ്വാസ്ഥ്യം പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വകുപ്പ് ആരോഗ്യ വകുപ്പ്, ശുചിത്വ മിഷൻ, കില, ആർ ജി എസ് എ, ഹരിതകേരള മിഷൻ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ ശുചിത്വ മാലിന്യ സംസ്കരണമേഖലകളിൽ കുറവിലങ്ങാട് പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സ്വാസ്ഥ്യം കുറവിലങ്ങാട് 2023 പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ബെവിൻ ജോൺ വർഗ്ഗീസ് ആമുഖ പ്രസംഗം നടത്തി. ആർ സി എച്ച് ജില്ലാ ഓഫീസർ ഡോ. സിത്താര സി ജെ മുഖ്യ പ്രഭാഷണം നടത്തി. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പ്ലാസ്റ്റിക് മാലിന്യം ശേഖരണം, സംസ്കരണം, ജൈവമാലിന്യസംസ്കരണം, ശുചീകരണ പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ, ആരോഗ്യ ക്യാമ്പുകൾ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തി ശുചിത്വ സുന്ദര പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്വാസ്ഥ്യം കുറവിലങ്ങാട് 2023.

വൈസ് പ്രസിഡൻറ് അൽഫോൻസാ ജോസഫ്, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ സന്ധ്യാ സജികുമാർ, എം എൻ രമേശൻ, വിനു കുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ കെ, ജോയ്സ് അലക്സ്, ലതികാ സാജു, രമാ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം എം ജോസഫ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രദീപ് എൻ സ്വാഗതവും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴസൺ ടെസി സജീവ് നന്ദിയും പറഞ്ഞു.

കില റിസോഴ്സ് പേഴ്സൺ ശ്രീശങ്കർ റ്റി പി നവകേരളം വൃത്തിയുള്ള കേരളം ജനകീയ ക്യാമ്പയിൻ എന്ന വിഷയത്തിലും പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻവയോൺമെൻറൽ അസിസ്റ്റൻറ് എഞ്ചിനിയർ ലിജോ റോയി, ശുചിത്വ മിഷൻ ടെക്നിക്കൽ കൺസൾടൻറ് സാജിയോ ജോസഫ് മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്ന വിഷയത്തിലും, ഹെൽത്ത് ഇൻസ്പെക്ടർ ഷിബുമോൻ കെ വി വിവിധ രോഗ നിയന്ത്രണ മാർഗങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും എന്ന വിഷയത്തിലും ക്ലാസുകളെടുത്തു. നിർവ്വഹണ ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ,ഹരിതകർമ്മ സേനാംഗങ്ങൾ, ബാലവേദി അംഗങ്ങൾ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, വാർഡുകളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ തുടര്‍ന്നേക്കും

ഝാര്‍ഖണ്ഡിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി....

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...