ബംഗളൂരു: ഉത്തര്‍പ്രദേശിലെ അലഹാബാദ് രൂപതയുടെ മുന്‍ ബിഷപ്പ് ഡോ. ഇസിദോർ ഫെർണാണ്ടസ് (76) കാലം ചെയ്തു. ഇന്നലെ ഏപ്രിൽ 26 ബുധനാഴ്ച വൈകുന്നേരം 5.30 ന് അലഹബാദിലെ നസ്രത്ത് ഹോസ്പിറ്റലിൽവെച്ച് ഹൃദയാഘാതത്തെ തുടർന്നായിരിന്നു അന്ത്യം. സംസ്കാരം ഏപ്രിൽ 29 ശനിയാഴ്ച അലഹബാദിലെ സെന്റ് ജോസഫ് റീജിയണൽ സെമിനാരിയിൽ നടക്കും. 1988 മുതൽ 2013 വരെയായിരുന്നു ഇദ്ദേഹം അലാഹബാദ് ബിഷപ്പായി സേവനമനുഷ്ഠിച്ചത്. കര്‍ണ്ണാടക സ്വദേശികളായ കാസ്മിർ ഫെർണാണ്ടസ് – ലൂസി ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂത്തയാളാണ് ഇസിദോർ.
1947ലാണ് ഇസിദോർ ഫെർണാണ്ടസിന്റെ ജനനം. ഉഡുപ്പിയിലെ ഷിർവയിലുള്ള സെന്റ് മേരീസ് ഹൈസ്കൂളിൽ സ്കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് 1963 ജൂലൈ 1 ന് ലഖ്‌നൗവിലെ സെന്റ് പോൾസ് മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം, പിന്നീട് പൂനെയിലെ പേപ്പൽ സെമിനാരിയില്‍ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചു. 1972ൽ അലാഹബാദ് രൂപത വൈദികനായി. 1988ൽ സ്ഥാനമൊഴിഞ്ഞ ബിഷപ്പ് ബാപ്റ്റിസ്റ്റ് മുദാർതയ്ക്കു പകരം അലഹബാദ് ബിഷപ്പായി സ്ഥാനമേറ്റു. 2013 ജനുവരി 31-ന്, രൂപതയുടെ അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിക്കല്‍ സന്നദ്ധത അറിയിച്ചുക്കൊണ്ടുള്ള ബിഷപ്പ് ഇസിദോർ ഫെർണാണ്ടസിന്റെ രാജി ബെനഡിക്ട് പാപ്പ സ്വീകരിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision