‘ഹാസ്യമാമു’ ഇനി ഓർമ്മകളിൽ!

Date:

ഫാ. ജോൺസൺ പാക്കരമ്പേൽ

നാലു പതിറ്റാണ്ട് മലയാള സിനിമാപ്രേമികളെ ചിരിപ്പിച്ചും കരയിച്ചും വെള്ളിത്തിരയെ അനശ്വരമാക്കിയ മാമുക്കോയ എന്ന കോഴിക്കോടുകാരൻ മുഹമ്മദ് സിനിമാലോകത്തോട് ഇന്ന് വിട പറഞ്ഞു. അദ്ദേഹത്തിന് 76 വയസ്സായിരുന്നു.

തൻ്റെ സമുദായത്തിന്റെ ഭാഷാശൈലിക്ക് കോഴിക്കോടൻനിറം ചാർത്തിക്കൊണ്ട് വളരെ സ്വാഭാവികമായ അഭിനയമികവ് പുലർത്തിയപ്പോൾ അദ്ദേഹം മലയാള സിനിമയിൽ വ്യത്യസ്തനായിത്തീർന്നു. 1946 ജൂലൈ 5-ാം തീയതി മുഹമ്മദിൻ്റെയും ഇംബിച്ചി ആയിഷയുടെയും മകനായി കോഴിക്കോട്ടെ പള്ളിക്കണ്ടിയിലാണ് മാമുക്കോയ ജനിക്കുന്നത്.

നാടകാഭിനയത്തിൽനിന്നുമാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിൻ്റെ പ്രവേശനം. നിലമ്പൂർ ബാലൻ സംവിധായകനായ ‘അന്യരുടെ ഭൂമി’ (1979) എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീടങ്ങോട്ട് ജീവിതം സിനിമയാക്കിയ മാമുക്കോയെയാണ് മലയാളികൾ ദർശിച്ചത്. നാടോടിക്കാറ്റിലെ ഗഫൂർക്കാ ദോസ്തും, ചന്ദ്രലേഖയിലെ പലിശക്കാരനും, വെട്ടത്തിലെ ഹംസക്കോയയും, പെരുമഴക്കാലത്തിലെ അബ്ദുവും, ഉസ്താദ്ഹോട്ടലിലെ ഉമ്മറും മലയാളിയുടെ മനസ്സിൽ ആഴിയോളം ആഴത്തിൽ പതിഞ്ഞ കഥാപാത്രങ്ങളാണ്. പൊതുവേ ഹാസ്യനടൻ എന്ന തലക്കെട്ടിലാണ് മാമുക്കോയ പ്രേക്ഷകമനസ്സിൽ സ്ഥാനം പിടിച്ചതെങ്കിലും പെരുമഴക്കാലത്തിലെ അബ്ദു ഏവരെയും ഈറനണിയിച്ചു. അതുകൊണ്ടുതന്നെ 2004 ൽ കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം നേടി. 2008 ൽ മികച്ച ഹാസ്യ നടനായി തിരഞ്ഞെടുക്കപ്പെട്ടു. (ചിത്രം- ഇന്നത്തെ ചിന്താവിഷയം). സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും സിനിമകളിലെ സ്ഥിരഅതിഥിയായിരുന്നു മാമുക്കോയ. 400-ൽ അധികം സിനിമകളിൽ വേഷമണിഞ്ഞ അദ്ദേഹം വ്യത്യസ്തതയാലും അഭിനയത്തിൻ്റെ നാടകീയതയാലും കഥാപാത്രത്തിന്റെ സൂക്ഷ്മാവാഹത്താലും വേറിട്ടുനിന്നു. തനിക്ക് ഹാസ്യം മാത്രമല്ല, എല്ലാ രസവും പ്രത്യേകിച്ച് ശോകവും ഏറെ ഇണങ്ങുന്നു എന്ന് തെളിയിച്ച ചിത്രങ്ങളായിരുന്നു കളിയാട്ടം, കരുണം, പെരുമഴക്കാലം തുടങ്ങിയവ. ജീവിതത്തിൻ്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളെ ഒപ്പിയെടുക്കാൻ അദ്ദേഹത്തിനുള്ള അഭിനയപാടവം മലയാളികൾ ശരി വച്ചു.

മലയാളത്തിൽ മാത്രമല്ല, തമിഴ് ചിത്രങ്ങളിലും അദ്ദേഹം തൻ്റെ സ്വാഭാവിക അഭിനയമികവ് തെളിയിച്ചിട്ടുണ്ട്.
അഭിനയ പ്രതിഭയ്ക്ക് പിറകിൽ മനുഷ്യത്വം നിറഞ്ഞ മനസ്സിന് ഉടമ കൂടിയായിരുന്നു അദ്ദേഹം. സാമൂഹിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. യുണൈറ്റഡ് നേഷൻസ് ഡിവലപ്മെൻറ് പ്രോഗ്രാമിന്റെ (യുഎൻഡിപി) അംബാസിഡറായി സേവനം ചെയ്തു. എം. എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിലും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ നിസ്തുലമായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വലിയ അംഗീകാരമായി ഗവൺമെൻറ് പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. ഹാസ്യത്തിലൂടെ മറ്റുള്ളവരെ ചിരിപ്പിച്ചും ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരുടെ കണ്ണീരൊപ്പിയും, ‘ജീവിക്കുന്ന സിനിമ’യായി അദ്ദേഹം മാറി. തൻ്റെ ഭാഷയുടെ കലർപ്പില്ലാത്ത പ്രയോഗവും, സ്വതസിദ്ധമായ അഭിനയ ശൈലിയും, നർമ്മത്തെ കൂട്ടുപിടിച്ച പ്രകടനങ്ങളും, ഒപ്പം കൈപ്പേറിയ ജീവിത സാഹചര്യങ്ങളുടെ രൂപങ്ങളും സിനിമയുടെ അപ്രഭാളികളിൽ അദ്ദേഹം മാഞ്ഞുപോകാത്ത മഴവില്ല് തീർത്തു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
👉 more https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

യുഎസിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിലെ മിഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച...

അന്ത്യാഞ്ജലി അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും

അന്തരിച്ച കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. കളമശേരി...

ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

ഫിഫ ഫുട്ബോൾ ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. രണ്ട് സ്ഥാനം...

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...