കർദ്ദിനാൾമാരുടെ പുതിയ കൗൺസിലിന്റെ ആദ്യ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് മാർപാപ്പ. പുതുക്കിയ കൗൺസിലിനു ശേഷമുള്ള ആദ്യ യോഗമായിരുന്നു ഏപ്രിൽ 24-ന് വത്തിക്കാനിൽ നടന്നത്.
പുതിയ കൗൺസിലിലെ അംഗങ്ങൾ കർദ്ദിനാൾമാരായ പിയട്രോ പരോളിൻ (സ്റ്റേറ്റ് സെക്രട്ടറി), വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ ഗവർണറേറ്റ് പ്രസിഡന്റ് ഫെർണാണ്ടോ വെർഗസ് അൽസാഗ, ഫ്രിഡോലിൻ അംബോംഗോ ബെസുങ്കു (കിൻഷാസ ആർച്ചുബിഷപ്പ് ), ഓസ്വാൾഡ് ഗ്രേഷ്യസ്, (ബോംബെ ആർച്ചുബിഷപ്പ്), ഡോ. സീൻ പാട്രിക് ഒമാലി, (ബോസ്റ്റൺ ആർച്ചുബിഷപ്പ് ), ജുവാൻ ജോസ് ഒമേല്ല ഒമേല്ല, (ബാഴ്സലോണ ആർച്ചുബിഷപ്പ്) ഡോ. ഏറാൾഡ് ലക്രോസ്, (ക്യൂബെക്കിലെ ആർച്ചുബിഷപ്പ്) ജീൻ-ക്ലോഡ് ഹോളറിച്ച്, (ലക്സംബർഗിലെ ആർച്ചുബിഷപ്പ്) സെർജിയോ ഡ റോച്ച, (സാൻ സാൽവഡോർ ഡി ബഹിയയിലെ ആർച്ചുബിഷപ്പ്) കൗൺസിലിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് മാർക്കോ മെല്ലിനോ (ക്രെസിമയുടെ സ്ഥാനപതി ബിഷപ്പ് ) എന്നിവരാണ് പുതിയ കൗൺസിൽ അംഗങ്ങൾ.
കൗൺസിലിന്റെ ആദ്യയോഗം 2013 ഒക്ടോബർ ഒന്നിനായിരുന്നു. അടുത്തിടെ ഫ്രാൻസിസ് പാപ്പാ കർദ്ദിനാള്മാരുടെ കൗൺസിൽ നവീകരിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision