സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട , എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്ത് നാളെയും യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. കടലാക്രമണ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കടലിൽ പോകുന്നതിന് വിലക്കില്ല.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision