തീക്കോയി ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ജലാശയങ്ങൾ ശുചീകരിക്കും

Date:

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാൻ പ്രകാരം ജലാശയങ്ങളുടെ ശുചീകരണവും നീരൊഴുക്ക് സുഗമമാക്കൽ തുടങ്ങിയ പ്രവർത്തികൾ ഏറ്റെടുക്കും. ഗ്രാമപഞ്ചായത്തിലെ തോടുകൾ നീർച്ചാലുകൾ ചെക്ക്ഡാമുകൾ, തുടങ്ങിയവയാണ് ശുചീകരിക്കുക. നാലായിരം തൊഴിൽ ദിനങ്ങൾ ഈ പ്രവർത്തികൾക്കായി പ്രയോജനപ്പെടുത്തും.

നടപ്പുവർഷം ഗ്രാമപഞ്ചായത്തിൽ അൻപതിനായിരം തൊഴിൽ ദിനങ്ങളാണ് ലക്ഷ്യമിടുന്നത് വ്യക്തിഗത ആനുകൂല്യങ്ങളായ കാലിത്തൊഴുത്ത്, ആട്ടിന്കൂട്, കോഴിക്കൂട്, അസ്സോള ടാങ്ക് പടുതാക്കുളം,തീറ്റപ്പുൽ കൃഷി,കിണർ നിർമ്മാണം റീച്ചാർജിങ് സോക്പിറ്റ് നടേപ് കമ്പോസ്റ്റ് തുടങ്ങിയ വ്യക്തിഗത ആനുകൂല്യ അനുബന്ധ പദ്ധതികളും, മെറ്റീരിയൽ പ്രവർത്തികളായ അംഗൻവാടി കെട്ടിടം റോഡ് നിർമ്മാണം വർക്ക് ഷെഡ് നഴ്സറി നിർമ്മാണം എന്നീ പ്രവർത്തികളും നടപ്പുവർഷത്തിൽ ഏറ്റെടുക്കും.

ഇതോടൊപ്പം മണ്ണ് ജല സംരക്ഷണ പ്രവർത്തികളായ കയ്യാല നിർമ്മാണം,മഴക്കുഴി, വൃക്ഷ തൈ നടീൽ തുടങ്ങിയ പ്രവർത്തനങ്ങളും നടപ്പിലാക്കും. ഗ്രാമപഞ്ചായത്ത് ഏപ്രിൽ 27 ന് നടത്തുന്ന സമ്പൂർണ്ണ മാലിന്യ നിർമാർജ്ജന മഴക്കാല ശുചീകരണ പ്രവർത്തനത്തിൽ തൊഴിലുറപ്പ് പ്രവർത്തകർ പങ്കാളികളാകും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന തൊഴിലുറപ്പ് അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ, ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, സെക്രട്ടറി ആർ.സുമ ഭായ് അമ്മ, ജോയിന്റ് ബി.ഡി.ഒ രഞ്ജിത് ബിജുകുമാർ, എക്സ്റ്റൻഷൻ ഓഫീസർ റോസ്മി ജോസ്, വി.ഇ.ഒ സൗമ്യ കെ.വി, ഓവർസിയർ സുറുമി പി .എച്ച്, അക്കൗണ്ടന്റ് കം ഐ റ്റി അസിസ്റ്റന്റ് ലിസ്സിക്കുട്ടി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇടുക്കി ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി

റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നൽകി പ്രവർത്തനം നിർത്തിവെച്ച അഞ്ച് കെട്ടിടങ്ങൾക്കാണ്...

അന്തരിച്ച ചലച്ചിത്രതാരം കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും

മൃതദേഹം രാവിലെ ഒൻപത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ...

ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ...