ഭൂമിയുടെ പരിപാലന ദൗത്യം നിക്ഷിപ്തമായ ദൈവമക്കൾ നമ്മൾ

Date:

ഭൗമ ദിനാചരണത്തിന് ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ഭൂമിയെ പരിപാലിക്കുകയെന്നത് ദൈവമക്കളായ സ്ത്രീപുരുഷന്മാരുടെ ധാർമ്മിക കടമയാണെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അനുവർഷം ഏപ്രിൽ 22-ന് ആചരിക്കപ്പെടുന്ന ഭൗമദിനത്തോട് അനുബന്ധിച്ച് ശനിയാഴ്ച (22/04/23),   #ഭൗമദിനം (#EarthDay)   എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

“സൃഷ്ടിയുടെ സംരക്ഷകരാകാനുള്ള ഉത്തരവാദിത്വം കർത്താവ് മനുഷ്യനെ ഏല്പിച്ചതായി ഉല്പത്തി പുസ്തകം നമ്മോടു പറയുന്നു (ഉൽപത്തി 2:15). ആകയാൽ, ഭൂമിയെ പരിപാലിക്കുകയെന്നത് ദൈവ മക്കളെന്ന നിലയിൽ എല്ലാ സ്ത്രീപുരുഷന്മാരുടെയും ഒരു ധാർമ്മിക കടമയാണ്. #ഭൗമദിനം #EarthDay ” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
👉 more https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ആണ്ടുക്കുന്നേൽ ത്രേസ്യാമ്മ ദേവസ്യാ (71)

പട്ടിത്താനം: ആണ്ടുകുന്നേൽ പരേതനായ ദേവസ്യാ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ ദേവസ്യ (71)നിര്യാതയായി....

ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കൾ; 3 കുട്ടികൾ ആശുപത്രിയിൽ

ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന പള്ളിക്കവലയിലെ...

അടുത്ത 3 മണിക്കൂർ; 5 ജില്ലകളിൽ മഴ വരുന്നു

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കൊല്ലം, ആലപ്പുഴ,...

യുഎസിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിലെ മിഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച...