വത്തിക്കാൻ സിറ്റി: 1963 മുതല്‍ 1978 വരെ വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി സഭയെ നയിച്ച വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ പേരില്‍ സ്ഥാപിതമായ പ്രശസ്തമായ ‘പോള്‍ ആറാമന്‍ ഇന്റര്‍നാഷ്ണല്‍ പുരസ്കാരം’ ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മറ്റരെല്ലക്ക്. വരുന്ന മെയ് 29-ന് വത്തിക്കാനിലെ ക്ലമന്റ് ഹാളില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയാണ് അവാര്‍ഡ് കൈമാറുക. പോള്‍ ആറാമന്‍, മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അറുപതാം വാര്‍ഷികം കൂടിയാണ് ഇക്കൊല്ലമെന്നത് ശ്രദ്ധേയമാണ്. 1979-ല്‍ ബ്രെസിയായിലെ പോള്‍ ആറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പോള്‍ ആറാമന്‍ ഇന്റര്‍നാഷ്ണല്‍ പുരസ്ക്കാരം സ്ഥാപിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19-ന് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പോള്‍ ആറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയായിരുന്നു.
തങ്ങളുടെ പ്രവര്‍ത്തനങ്ങളും പഠനങ്ങളും വഴി ലോകത്ത് വിശ്വാസപരമായ അര്‍ത്ഥത്തിന് കൂടുതല്‍ വളര്‍ച്ച നല്‍കിയവര്‍ക്കാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. പാലര്‍മോ സ്വദേശിയും എൺപത്തിയൊന്നുകാരനുമായ മാറ്റരല്ല സജീവ കത്തോലിക്ക വിശ്വാസിയും, ജോര്‍ജ്ജിയോ നാപ്പോളിറ്റാനോക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഇറ്റലിയുടെ പ്രസിഡന്റായി സേവനം ചെയ്ത വ്യക്തി കൂടിയാണ്. 2015 മുതലാണ് മാറ്റെരല്ല ഇറ്റലിയുടെ പ്രസിഡന്റായി സേവനം ചെയ്തു വരുന്നത്. അവാര്‍ഡ് കൈമാറുവാനുള്ള ക്ഷണം സ്വീകരിച്ചതിന് പോള്‍ ആറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായ ഫാ. ആഞ്ചെലോ മാഫെയിസ്, ഫ്രാന്‍സിസ് പാപ്പക്ക് നന്ദി അറിയിച്ചു.
പോള്‍ ആറാമന്റെ പ്രബോധനങ്ങളെക്കുറിച്ചും, രചനകളെ കുറിച്ചും കൂടുതല്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ് പോള്‍ ആറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. 1968-ല്‍ പോള്‍ ആറാമന്‍ പ്രസിദ്ധീകരിച്ച മനുഷ്യ ജീവന്‍ (ഹ്യുമാനെ വിറ്റെ) ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട പ്രബോധന രേഖയാണ്. ഹാന്‍സ് ഉര്‍സ് വോണ്‍ ബെല്‍ത്താസര്‍ (1984), ഒളിവിയര്‍ മെസ്സിയായെന്‍ (1988), ഓസ്കാര്‍ കുള്‍മാന്‍ (1993), പോള്‍ റിക്കോയൂര്‍ (2003) തുടങ്ങിയ പ്രമുഖര്‍ മുന്‍ കാലങ്ങളില്‍ ഈ അവാര്‍ഡിനു അര്‍ഹരായിട്ടുള്ളവരാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision