നഗരത്തിലെ വിവിധ തണ്ണീർ പന്തലുകളുടെ ഔപചാരികമായി ഉദ്ഘാടനം ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ, ഷാജു വി തുരുത്തൻ, അഡ്വക്കേറ്റ് ബിനു പുളിക്കണ്ടം എന്നിവർ നിർവഹിച്ചു. തണ്ണീർ പന്തലിൽ നിന്നും പൊതുജനങ്ങൾക്ക് ശുദ്ധജലം, തണുത്ത മോരും വെള്ളം, എന്നിവ നിലവിൽ ലഭ്യമാണെന്നു ചെയർപേഴ്സൺ അറിയിച്ചു.

നഗരത്തിലെ കടുത്ത വേനലിൽ നിന്നും പൊതുജനങ്ങൾക്ക് ആശ്വാസമേകുന്നതിലേക്കായി നഗരസഭ വിവിധ ഭാഗങ്ങളിലായി അഞ്ച് തണ്ണീർപന്തലുകളാണ് ഒരുക്കിയിരിക്കുന്നത്. ളാലം നഗരസഭ ജംഗ്ഷൻ, ചെത്തിമറ്റം ആർ റ്റി ഓഫീസ് ജംഗ്ഷൻ,കുരിശുപള്ളി ജംഗ്ഷൻ, തെക്കേക്കര, കൊട്ടാരമറ്റം ജംഗ്ഷനുകൾ എന്നിവിടങ്ങളിലാണ് ഭക്ഷ്യ വിതരണ ശൃംഖലയായ ഹൈഡീസ് ഹൈപ്പർ മാർക്കറ്റുമായി കൈകോർത്തുകൊണ്ട് അണിയി അണിയിച്ചൊരുക്കിയിരിക്കുന്നത്.
കൗൺസിലർമാരായ മായ രാഹുൽ, ഷീബാ ജിയോ, സിജി ടോണി, ഹൈഡീസ് മാനേജിംഗ് ഡയറക്ടർ ശ്രീ. നിധിൻ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിൽ നഗരസഭാ ഉദ്യോഗസ്ഥർ, പൗരപ്രമുഖർ, റസിഡൻസ് ഭാരവാഹികൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
