ഒളിമ്പിക്സിനെത്തുന്ന ലോകജനതയെ സ്വീകരിക്കാൻ ആഹ്വാനം ചെയ്ത് പാപ്പാ

Date:

പാരീസ് ഒളിമ്പിക് കായിക മാമാങ്കം 2024, പാപ്പായുടെ നാമത്തിൽ ഒപ്പിട്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ അയച്ച ടെലിഗ്രാം സന്ദേശം.

ഫ്രാൻസിലെ പാരീസിൽ 2024 ജൂലൈ മാസം ഇരുപത്തിയാറുമുതൽ ആഗസ്ത് മാസം പതിനൊന്നുവരെ നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് മേളയ്ക്ക് എത്തുന്നവരെ ഹൃദയപൂർവം സ്വീകരിക്കുവാൻ കത്തോലിക്കാസമൂഹത്തെ ആഹ്വാനം ചെയ്തു കൊണ്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ഫ്രാൻസിസ് പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു. ലോകജനതയെ സ്വീകരിക്കുവാൻ ലഭിക്കുന്ന അവസരം സന്തോഷം നിറയ്ക്കുന്നതോടൊപ്പം, ഉത്തരവാദിത്വത്തിന്റെ ചുമതലകളും നമ്മിൽ നിക്ഷേപിക്കുന്നുവെന്ന് പാപ്പാ എടുത്തു പറഞ്ഞു.

കായികമായ മത്സരങ്ങൾക്കുമപ്പുറം ഹൃദയഗാധതയിൽ ലോകത്തിന്റെ മറ്റു കോണുകളിൽനിന്നുള്ളവരെ മനസിലാക്കുവാനും, ഭാഷകൾക്കും, സംസ്കാരങ്ങൾക്കും, ഭാഷകൾക്കും അതീതമായി അവരുടെ വഴിത്താരകളിൽ ഭാഗഭാക്കാകുവാനും ലഭിക്കുന്ന അമൂല്യമായ അവസരമായി ഒളിമ്പിക്സ് ദിനങ്ങൾ മാറട്ടെയെന്നും പാപ്പാ ആശംസിച്ചു. നമ്മുടെ പള്ളികളും, സ്ഥാപനങ്ങളും, ഭവനങ്ങളുമൊക്കെ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി തുറന്നുകൊടുക്കുന്നതോടൊപ്പം, ഹൃദയവാതിലുകൾ തുറക്കുവാനും പാപ്പാ ഓർമ്മിപ്പിച്ചു.

പാവങ്ങളും, നിരാലംബരും, അവശതയനുഭവിക്കുന്നവരുമായ സഹോദരങ്ങളെ  കൂടെ നിർത്തുവാനുള്ള ക്രൈസ്തവ ധാർമികതയും പാപ്പാ അടിവരയിട്ടു സന്ദേശത്തിൽ പറയുന്നു. സംഘാടകർക്കും, എല്ലാ വിശ്വാസികൾക്കും തന്റെ അപ്പസ്തോലിക ആശീർവാദം നൽകിയും, പ്രാർത്ഥനകൾ ഉറപ്പുനൽകിയുമാണ് ടെലിഗ്രാം സന്ദേശം ഉപസംഹരിക്കുന്നത്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
👉 more https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...