പാലാ: നദി ഒരു നിധിയാണന്നും നദികളോടുള്ള ആദരവ് ഭാരതീയ സംസ്കാരത്തിന്റെ സവിശേഷതയാണന്നും മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ വിജ്ഞാന വ്യാപന പരിപാടികളുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച മീനച്ചിൽ നദീജല ഉച്ചകോടിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ബിഷപ്പ്. കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന നദീജല ഉച്ചകോടിയുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ. നിർവ്വഹിച്ചു. തദവസരത്തിൽ ജലമിത്രം ക്ലബ്ബുകളുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാജിമ്മി, ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, ജില്ലാ പഞ്ചായത്തു മെമ്പർമാരായ ജോസ് മോൻ മുണ്ടയ്ക്കൽ, രാജേഷ് വാളിപ്ലാക്കൽ, ഷോൺ ജോർജ്, ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ്
റൂബി ജോസ്, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ജോയി കുഴിപ്പാല, വിജി ജോർജ്, ലിസ്സി സണ്ണി, മഞ്ജു ബിജു, ഉഷാ രാജു , രൺജിത് മീനാ ഭവൻ, സൈനമ്മ ഷാജു, ജാൻസി ബാബു, പി.എസ്.ഡബ്ളിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, ഫാ. ജോസഫ് താഴത്തു വരിക്കയിൽ , ഡാന്റീസ് കൂനാനിക്കൽ , സെബാസ്റ്റ്യൻ ആരു ച്ചേരിൽ ,ഷീ ലാ ബെന്നി എന്നിവർ പ്രസംഗിച്ചു.