ഞാനുമൊരു വോളിബോൾ താരമായിരുന്നെന്ന് ജോസിൻ ബിനോ
പാലാ :പാലാ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിച്ച സൗജന്യ വോളിബോൾ പരിശീലനത്തിന് ആവേശം നിറഞ്ഞ തുടക്കം.നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. ജോസിൻ ബിനോ ക്യാമ്പ് ഉദ്ഘാടനം നടത്തി. തന്റെ ബാല്യകാലത്ത് ഞാനും വോളിബോൾ കളിച്ചിരുന്നു എന്ന കാര്യം ജോസിൻ ബിനോ ഓർമ്മിപ്പിച്ചു. 50 പേര് പങ്കെടുക്കുന്ന പരിശീലന ക്യാമ്പിൽ 6 അടിയിലധികം ഉയരം ഉള്ള 20 പേര് ഉണ്ട് എന്നത് പരിശീലകരായ ജോബി തോമസിനും ബിനോജ് പി ജോണിക്കും ഏറെ സന്തോഷം നൽകുന്നു.
പാലായ്ക്ക് നഷ്ടപെട്ട വോളിപ്രതാപം വീണ്ടെടുക്കുന്ന ഒരു ക്യാമ്പായി ഇതു മാറും എന്ന് മുൻ സംസ്ഥാന
വോളിതാരവും ക്യാമ്പ് ഡയറക്ടറും മുനിസിപ്പൽ കൗൺസലറുമായ പ്രിൻസ് വി.സിയും, ക്ലബ് പ്രസിഡന്റായ അഡ്വ. സന്തോഷ് മണർകാട് തുടങ്ങിയവർ അഭിപ്രായപ്പെട്ടു. ടോമി തോമസ്, എം.എ ആന്റണി, ജോർജ് വർഗ്ഗീസ് എന്നിവർ സഹപരിശീലകരായി എത്തുന്നു.
ക്യാമ്പ് കോഓർഡിനേറ്റർമാരായി ശ്രീ. ഉണ്ണി, സോമൻ, ബിജു എന്നിവർ സേവനം ചെയ്യുന്നു. അർജുന അവാർഡ് ജേതാവ് ശ്രീ. ടോം ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ വോളിബോൾ താരങ്ങൾ ക്യാമ്പ്
സന്ദർശനത്തിനായി എത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision