കാവുംകണ്ടം സൺ‌ഡേ സ്കൂളിലെ വിശ്വാസോത്സവം – വർണ്ണപ്പകിട്ട് സമാപിച്ചു

Date:

കാവുംകണ്ടം : കാവുംകണ്ടം സൺഡേ സ്കൂളിൽ ഒരാഴ്ചയായി നടന്നുവന്ന വിശ്വാസോത്സവം ‘വർണ്ണപ്പകിട്ട്’ -2023 കുട്ടികൾക്കും അധ്യാപകർക്കും ഒരേ പോലെ ഉത്സവം സമ്മാനിച്ച് സമാപിച്ചു.

പഠനം, പ്രാർത്ഥന, പ്രവർത്തനം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടാണ് വിശ്വാസോൽസവം നടത്തിയത്. വിശുദ്ധ കുർബാന, സപ്രാ പ്രാർത്ഥന, റംശാ പ്രാർത്ഥന, ജപമാല പ്രാർത്ഥന, ആരാധന എന്നിവ പ്രാർത്ഥനാ വിഷയങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ദൈവവിളി, വ്യക്തിത്വ വികസനം, ലഹരി വിമുക്ത നാട് എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ എസ്. ഡി, ഫാ. സ്കറിയ വേകത്താനം, സണ്ണി വാഴയിൽ തുടങ്ങിയവർ യഥാക്രമം ക്ലാസ്സ്‌ നയിച്ചു. വിവിധ ദിനങ്ങളിലെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പത്രപാരായണം നടത്തി.

എല്ലാ ദിവസവും നറുക്കെടുത്ത്‌ ഭാഗ്യശാലിയായി തിരഞ്ഞെടുത്ത്‌ സമ്മാനം നൽകി. മിഷൻ ലീഗ് സംഘടനയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി. റെഡ്,ബ്ലൂ, ഗ്രീൻ എന്നീ ഹൗസുകളുടെ ആഭിമുഖ്യത്തിൽ പൊതുശ്രമദാനം നടത്തി. വിവിധ പ്രായവിഭാഗങ്ങളിൽ സംഗീതമത്സരം, പ്രസംഗമത്സരം, പുഞ്ചിരി മത്സരം, കരച്ചിൽ മത്സരം, അട്ടഹാസ മത്സരം, ആക്ഷൻ സോങ് മത്സരം, ബൈബിൾ കഥ പറച്ചിൽ മത്സരം, ലോഗോസ് ക്വിസ്‌, സമൂഹ ഗാനം, വചനമനന പരീക്ഷ എന്നീ വിവിധ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ഹൗസ് അടിസ്ഥാനത്തിൽ ആൺകുട്ടികളുടെ വടംവലി മത്സരം നടത്തി. നോമ്പുകാലത്ത് 50 ദിവസം ദേവാലയത്തിൽ വന്ന കുട്ടികൾക്ക് സമ്മാനം നൽകി. ദേവാലയത്തിൽ വന്ന കുട്ടികളിൽ നിന്ന് ഡ്യൂണ ബിജു കണ്ണഞ്ചിറയെ നറുക്കെടുത്ത് സൈക്കിൾ സമ്മാനമായി നൽകി. വിശ്വാസോത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ട് കാവുംകണ്ടം ടൗണിലേക്ക് ആഘോഷമായ വിശ്വാസ പ്രഖ്യാപന റാലി നടത്തി.

റാലിയിൽ റെഡ് ഹൗസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. ബ്ലൂ, ഗ്രീൻ എന്നീ ഹൗസുകൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് ഡേവീസ് കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. സണ്ണി വാഴയിൽ ആമുഖപ്രഭാഷണം നടത്തി. വികാരി ഫാ. സ്കറിയ വേകത്താനം സമ്മേളനം ഉദ്ഘാടനം ചെയ്തു. ആൻമരിയ തേനംമാക്കൽ, സെബിൻ തച്ചാർകുന്നേൽ, ആര്യ പീടികയ്ക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പന്ത്രണ്ടാം ക്ലാസിൽ വേദപാഠം പൂർത്തിയാക്കിയ കുട്ടികൾക്ക് യാത്രയയപ്പ് നൽകി. സൺഡേ സ്കൂളിന്റെ ഉപഹാരം വികാരിയച്ചൻ നൽകി.

സൺഡേ സ്കൂളിലെ 2022 – 2023 പ്രവർത്തന വർഷത്തെ മികച്ച ഗ്രൂപ്പിനുള്ള സമ്മാനം ഗ്രീൻ ഹൗസ്,റെഡ് ഹൗസ്,ബ്ലൂ ഹൗസ് എന്നീ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച വിജയം കരസ്ഥമാക്കിയ ഗ്രൂപ്പിന് ഫാ. സ്കറിയ വേകത്താനം സമ്മാനം വിതരണം ചെയ്തു. സണ്ണി വാഴയിൽ, സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, ജോജോ പടിഞ്ഞാറയിൽ, ജോയൽ ആമിക്കാട്ട്, ബിൻസി ഞള്ളായിൽ, റിസ്സി ഞള്ളായിൽ, സിമി ജോസ് കട്ടക്കയം, അന്നു വാഴയിൽ, ജീന താന്നിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...