ന്യൂഡൽഹി: രാജസ്ഥാനിൽ നിന്നുള്ള നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023 കിരീടം ചൂടി. ഡൽഹിയിൽ നടന്ന ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 സൌന്ദര്യ മത്സരത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ സുന്ദരികളെ പരാജയപ്പെടുത്തിയാണ് നന്ദിനി ഗുപ്തയുടെ നേട്ടം.
ഡൽഹിയിൽ നിന്നുള്ള ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണറപ്പും മണിപ്പൂരിന്റെ തൗനോജം സ്ട്രേല ലുവാങ് സെക്കന്റ് റണ്ണറപ്പും ആയി. ഇതോടെ നന്ദിനി ഗുപ്ത യുഎഇയിൽ നടക്കുന്ന 71-ാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് 19 കാരിയായ നന്ദിനി. ബിസിനസ് മാനേജ്മെന്റിൽ ഡിഗ്രി നേടിയിട്ടുണ്ട് നന്ദിനി. രത്തൻ ടാറ്റയാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനം ചെലുത്തിയ മനുഷ്യൻ എന്നാണ് നന്ദിനി പറയുന്നത്. എന്നും ലാളിത്വത്തോടെ ജീവിക്കുന്ന മനുഷ്യകുലത്തിന് വേണ്ടി എല്ലാം ചെയ്തു. തൻറെ സമ്പദ്യം മുഴുവൻ ചാരിറ്റിക്ക് നൽകിയ അദ്ദേഹമാണ് എൻറെ മാനസഗുരു’ – നന്ദിനി പറയുന്നു. സൌന്ദര്യ റാണിയായി വന്ന് പല നേട്ടങ്ങളും കൈവരിച്ച അഭിനേത്രി പ്രിയങ്ക ചോപ്രയാണ് തൻറെ ബ്യൂട്ടി ലോകത്തെ പ്രചോദനമെന്നും നന്ദിനി പറയുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision