ചെമ്മലമറ്റം : ചെമ്മലമറ്റത്തിന്റെ കീർത്തിക്കും പെരുമയ്ക്കും കാരണഭൂതരായ പന്ത്രണ്ടു ശ്ലീഹൻമാരുടെ ഊട്ടു നേർച്ച അഞ്ഞൂറിൽപരം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്നലെ Fides 2K23 വിശ്വാസോൽസവത്തോടനുബന്ധിച്ച് പാരീഷ് ഹാളിൽ നടത്തി. പരമ്പരാഗത ക്രൈസ്തവ വിഭവങ്ങളായ പിടിയും കോഴിയും ഉൾപ്പെടുത്തിയാണ് ഊട്ടുനേർച്ച നടത്തപ്പെട്ടത്. ഇടവകയിലെ എസ്. എം. വൈ. എം. അംഗങ്ങളുടെയും മാതൃവേദി അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് നേർച്ചയൂണിനുള്ള വിഭവങ്ങൾ തയ്യാറാക്കിയത്. ഇടവകയിലുള്ളവരുടെയും മറ്റുള്ളവരുടെയും ഊട്ടുനേർച്ചയുടെ നിയോഗങ്ങളും പ്രാർത്ഥനകളും ശ്ലീഹൻമാരുടെ സന്നിധിയിൽ സമർപ്പിച്ചു കൊണ്ടുള്ള പ്രാർത്ഥനകൾക്ക് ഫാ. അബ്രാഹം ഏരിമറ്റത്തിൽ, ഫാ. തോമസ് കട്ടിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
പന്ത്രണ്ടു ശ്ലീഹൻമാരുടെ മാധ്യസ്ഥ്യം തേടിയുള്ള ഊട്ടുനേർച്ച സമർപ്പിക്കുവാനും വെള്ളിയാഴ്ച്ച ദിവസങ്ങളിലെ പന്ത്രണ്ടു ശ്ലീഹൻമാരുടെ നോവേനയിൽ പങ്കെടുക്കാനുമായി ധാരാളം വിശ്വാസികളാണ് ചെമ്മലമറ്റത്ത് എത്തുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision