പ്ലസ് ടു പഠനത്തിനുശേഷം റിസൾട്ട് കാത്തിരിക്കുന്ന കുട്ടികള്‍ക്ക് വ്യക്തമായ ദിശാബോധത്തോടെ തുടര്‍പഠനം നടത്തുന്നതിന് സഹായകമാകുന്ന ദ്വിദിന ക്യാമ്പ് ചേര്‍പ്പുങ്കല്‍ BVM കോളജില്‍ ഏപ്രില്‍ മാസം 17 & 18 തിയതികളില്‍ നടത്തപ്പെടുന്നു.
രണ്ടു ദിവസത്തെ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ താഴെപ്പറയുന്നവയാണ്: 👇
👉 Aptitude Test & Analysis (അഭിരുചി പരിശോധന)
വിവിധ പരീക്ഷകളിലൂടെ കുട്ടികളുടെ താത്പര്യങ്ങളും കഴിവുകളും കണ്ടെത്തുന്നു. പ്രാഗത്ഭ്യം തെളിയിക്കാവുന്ന മേഖലകളിലേയ്ക്ക് ചുവടു വയ്ക്കുന്നതിനു സഹായിക്കുന്നു.
(റിസല്‍ട്ടുകള്‍ ആവശ്യമെങ്കിൽ മാതാപിതാക്കന്മാരുമായി പങ്കുവെക്കുന്നതാണ്.)
👉 Higher education & Career Guidance
ജോലിസാധ്യതയുള്ള വിവിധ കോഴ്‌സുകളും പ്രോഗ്രാമുകളും അതിലൂടെ ലഭിക്കുന്ന തൊഴിലുകളും
(സ്വദേശത്തും വിദേശത്തുമുള്ളവ) പരിചയപ്പെടുത്തുന്നു. അതോടൊപ്പം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അതിന്‍റെ ശ്രേണിയില്‍ പരിചയപ്പെടുത്തുന്നു.
ഓരോ തരം സ്ഥാപനങ്ങളിലും പഠിച്ചാലുണ്ടാകുന്ന മെച്ചം,
അത്തരം സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ എന്നിവ അറിയാൻ അവസരമൊരുക്കുന്നു.
👉 Personality & Skill development
എങ്ങനെ നന്നായി പഠിക്കാം – നോട്ട് എടുക്കാം – പരീക്ഷകളെ അഭിമുഖീകരിക്കാം
എന്നത് ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്നു. ശ്രദ്ധ ലഭിക്കുന്നതിനും മാനസിക, ശാരീരിക ആരോഗ്യം പരിപാലിക്കുന്നതിനുംവേണ്ട കാര്യങ്ങള്‍ പരിശീലിപ്പിക്കുന്നു. വ്യക്തിപരമായ ശുചിത്വം, സുരക്ഷിതത്വം എന്നിവയെ സംബന്ധിക്കുന്ന ക്ലാസ്സുകള്‍ നല്കുന്നു.
👉 Tech & Trends
നവീന സാങ്കേതിക വിദ്യകള്‍ – അതിന്‍റെ ഉപയോഗം പഠനമേഖലയില്‍ പരിചയപ്പെടുത്തുന്നു.
ഐടി താത്പര്യങ്ങളുള്ളവരെ കണ്ടെത്താനുള്ള പ്രത്യേക പ്രോഗ്രാമുകള്‍ നടത്തുന്നു.
👉 Pro Media
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മീഡിയയുടെ പഠന – ജോലി സാധ്യതകള്‍ വീഡിയോ ഓഡിയോ സ്റ്റുഡിയോകളും തിയേറ്ററുകളും സന്ദര്‍ശിച്ചു മനസ്സിലാക്കുന്നതിനുള്ള അവസരം.
🔹 Program Date
17 & 18 April, 2023
🔸 Registration Fee
₹ 100/-
🔹 സീറ്റുകള്‍ പരിമിതം. താത്പര്യമുള്ളവര്‍ ഇതോടൊപ്പമുള്ള ലിങ്ക് ഉപയോഗിച്ചു ഫോം ഫില്‍ ചെയ്യുക.
https://surveyheart.com/form/6434fc0d3444cb080e8d1711
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision