തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബർ ബോർഡ് ചെയർമാൻ സവാർ ധനാനിയ കൂടിക്കാഴ്ച നടത്തി. കണ്ണൂർ നെല്ലിക്കാംപൊയിലിൽ നടന്ന കൂടിക്കാഴ്ചയിൽ റബ്ബർ താങ്ങുവില ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയായി. കർഷകരുമായി ബന്ധപ്പെട്ട ആശങ്കകൾ അനുഭാവം പരിഗണിക്കാമെന്നും താങ്ങുവിലയുടെ കാര്യം തീർച്ചയായും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും റബർ ബോർഡ് ചെയർമാൻ ആർച്ച് ബിഷപ്പിന് ഉറപ്പു നൽകി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision