ടീം അരുവിത്തുറ അണിയിച്ചൊരുക്കുന്ന ആൽബം ഏപ്രിൽ 14 ന് റിലീസ് ചെയ്യും

Date:

അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച് ടീം അരുവിത്തുറ അണിയിച്ചൊരുക്കുന്ന ആൽബം ഏപ്രിൽ 14 ന് റിലീസ് ചെയ്യും

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഈ വർഷത്തെ (2023) തിരുനാളിനോടനുബന്ധിച്ച് ടീം അരുവിത്തുറ അണിയിച്ചൊരുക്കുന്ന ആൽബം ‘ അരുവിത്തുറ ‘ 2023 ഏപ്രിൽ 14 രാവിലെ 6: 30 ന് അരുവിത്തുറ പള്ളിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും.

തലനാട് ജോയി രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ കെസ്റ്റർ ആണ്. പാരമ്പര്യം അനുസരിച്ച് എ.ഡി. 151 ൽ അരുവിത്തുറയിൽ പള്ളി സ്ഥാപിക്കപ്പെട്ടു. തോമാ സ്ലീഹായിൽ നിന്ന് വിശ്വാസം സ്വീകരിച്ച സമൂഹം ഇവിടെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പാലാ രൂപതയിലെ ഏറ്റവും പുരാതനമായ ദൈവാലയമാണ് അരുവിത്തുറ പള്ളി.

ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാൾ 2023 ഏപ്രിൽ 15 ശനി മുതൽ മെയ് 2 ചൊവ്വ വരെയാണ്. ഏപ്രിൽ 22 ന് പ്രധാന തിരുനാളിനുള്ള കൊടിയേറും. അന്ന് വൈകുന്നേരം 6 :30ന് 101 പൊന്നും കുരിശുമായുള്ള നഗരപ്രദക്ഷിണം നടക്കും.

പ്രധാന തിരുനാൾ ദിനമായ ഏപ്രിൽ 24 പൂർണ്ണ ദണ്ഡവിമോചന ദിനമാണ്. തിരുനാളിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പള്ളിയിൽ ആരംഭിച്ചു കഴിഞ്ഞു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം

ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍...