അനുദിന വചനവിചിന്തനം | നോമ്പ് ആറാം വെള്ളി 2022 ഏപ്രിൽ 08 | (വി.യോഹന്നാൻ :11:32 – 44)
ജീവിതത്തിൽ ക്രിസ്തുവിനെ ഇടപെടുവാൻ അനുവദിക്കുക, എടുത്തു മാറ്റപ്പെടേണ്ട കല്ലുകളും അഴിച്ചു മാറ്റേണ്ട കെട്ടുകളും അവൻ നീക്കിക്കളയും. മരണത്തിന്റെ നിഴലിൽ ആയിരിക്കുമ്പോഴും പുതിയ ജീവൻ നൽകുന്ന കർത്താവിന് ജീവിതം സമർപ്പിക്കാനാകട്ടെ . ദുർഗന്ധം വമിപ്പിക്കും വിധം അഴുകിയ ജീവിത മ്ലേച്ഛതകളിലും അവന്റെ മുറിവേറ്റ കരം സൗഖ്യം പകരും. ഇരുണ്ടതും അവ്യക്തവുമായ ജീവിത മേഖലകളിലേക്ക് സൗഖ്യമായി കടന്നുവരാൻ തമ്പുരാനെ അനുവദിക്കാൻ നോമ്പ് ഉപകരിക്കട്ടെ .
വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LOWktwI94cRH8QvMMp89xS