സംസ്ഥാനത്ത് വിഷു പ്രമാണിച്ച് 2 മാസത്തെ പെൻഷൻ തുകയായ 3200 രൂപ ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഇതിനായി 1871 കോടി രൂപ സർക്കാർ അനുവദിച്ചു. സംസ്ഥാനത്തെ 60 ലക്ഷം പേർക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനമന്ത്രി അറിയിച്ചു. മുമ്പ് ഫെബ്രുവരിയിൽ കൺസോർഷ്യമുണ്ടാക്കി സഹകരണ ബാങ്കുകളിൽ നിന്ന് 800 കോടി വായ്പയെടുത്താണ് പെൻഷൻ കൊടുത്തത്. ശേഷിക്കുന്നതിനായി 1200 കോടിയോളം സമാഹരിച്ചിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
