ബിർമിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയെ പന്ത്രണ്ട് റീജണുകളായി പുനർക്രമീകരിച്ചു. രൂപത രൂപീകൃതമായി ഏഴ് വർഷങ്ങൾ പിന്നിടുന്ന ഈ അവസരത്തിൽ രൂപതാ അംഗങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായ പശ്ചാത്തലത്തിലാണ് റീജിയണുകളായി ക്രമീകരിച്ചത്.
ഗ്രേറ്റ് ബ്രിട്ടന്റെ പുരാതനവും ചരിത്ര പ്രസിദ്ധവുമായ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ റീജണുകൾ രൂപീകരിച്ചത്. നിലവിൽ 81 മിഷനുകളിലായി 62 വൈദികരാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ ഇപ്പോൾ ശുശ്രൂഷ ചെയ്യുന്നത്. ഈ പുതിയ ക്രമീകരണങ്ങളിലൂടെ അജപാലനപരമായ കാര്യങ്ങൾ കൂടുതൽ ലഭ്യമാക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision