നെല്ലുവില അടിയന്തരമായി നൽകണം: മാർ ജോസഫ് പെരുന്തോട്ടം

Date:

മാമ്പുഴക്കരി: കർഷകർക്ക് നെല്ലുവില നൽകുവാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു. മാമ്പുഴക്കരി ക്രിസ്സ് സെൻററിൽ കൂടിയ ക്രിസ് ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൽ പ്രസ്താവിച്ചിരിക്കുന്നതു പോലെ നെല്ലിൻറെ ഉത്പാദനച്ചെലവിനനുസരിച്ചു നെല്ലിൻറെ താങ്ങു വില ഉയർത്തി ക്വിൻറലിന് നാലായിരം രൂപയാ ആക്കി നൽകണം. കഴിഞ്ഞ കൃഷിയുടെ മുതൽ കിട്ടാനുള്ള ഹാൻഡ്ലിംഗ് ചാർജ് അടിയന്തരമായി നൽകണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.

കളത്തിൽനിന്നു നെല്ലെടുക്കുന്നത് മുതലുള്ള ചെലവുകൾ പൂർണമായും സിവിൽ സപ്ലൈസ് വഹിക്കണം. 2020 മുതൽ കൃഷിനാശം സംഭവിച്ചിട്ടുള്ള കർഷകരുടെ ഇൻഷുറൻസ് തുക അടിയന്തരമായി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണം. പമ്പിങ് സബ്സിഡി കുടിശിക പൂർണമായും നൽകണമെന്നും മാർ പെരുന്തോട്ടം ആവശ്യപ്പെട്ടു.

ക്രിസ് നടപ്പിൽ വരുത്തുവാൻ പോകുന്ന പ്ലാനുകളും പദ്ധതികളും പ്രസിഡൻറ് ഫാ. ജോസഫ് വാണിയപുരയ്ക്കൽ വിശദീകരിച്ചു. യോഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഇമ്മാനുവേൽ നെല്ലുവേലി റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ഫാ. ഗ്രിഗറി ഓണങ്കുളം, ഫാ. ജോസഫ് കൊച്ചുചിറയിൽ, ഫാ. തോമസ് കുളത്തുങ്കൽ, സി ടി തോമസ് കാച്ചാംകോടം, ടോം ജോസഫ് ചമ്പക്കുളം, ജോർജ് മാത്യു വാച്ചാപമ്പിൽ, ജോസഫ് മാത്യു ഇല്ലിപ്പറമ്പിൽ, വിജിമോൾ കാപ്പിൽ കോയിപ്പള്ളിൽ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...