ഫ്രാന്‍സിസ് പാപ്പയെ ലോകത്തിന് ആവശ്യമുണ്ടെന്ന് ജോ ബൈഡന്‍; പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി യുഎസ് മെത്രാന്‍ സമിതി
വാഷിംഗ്ടണ്‍ ഡിസി: ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി. പാപ്പ വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥന അഭ്യര്‍ത്ഥിക്കുന്നതായും സാധിക്കുമെങ്കില്‍ ദിവ്യകാരുണ്യത്തിന്റെ മുന്‍പാകെ പ്രാര്‍ത്ഥിക്കണമെന്നും സഹോദര മെത്രാന്മാരോട് ചേര്‍ന്നു അഭ്യര്‍ത്ഥിക്കുകയാണെന്ന് അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ പറഞ്ഞു. പരിശുദ്ധ പിതാവിന്റെ വേഗത്തിലുള്ളതും പൂർണ്ണവുമായ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതിന് അഭ്യർത്ഥിക്കുകയാണെന്ന് ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ കർദ്ദിനാൾ ബ്ലേസ് കുപ്പിച്ചും പറഞ്ഞു.
ഇതിന് പിന്നാലെ പാപ്പയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. ”ഞാനും ജില്ലും (ജോ ബൈഡന്റെ ഭാര്യ) ഫ്രാൻസിസ് മാർപാപ്പയെ പ്രാർത്ഥനയിൽ ഓര്‍ക്കുകയും വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കാൻ ആശംസകൾ അറിയിക്കുകയും ചെയ്യുന്നുന്നുവെന്നും ലോകത്തിന് ഫ്രാൻസിസ് മാർപാപ്പയെ ആവശ്യമുണ്ടെന്നുമാണ് ബൈഡന്‍റെ ട്വീറ്റ്. ഭ്രൂണഹത്യ അടക്കമുള്ള വിഷയങ്ങളില്‍ കത്തോലിക്ക വിരുദ്ധ നിലപാട് സ്വീകരിച്ച ബൈഡനെതിരെ നിരവധി പ്രാവശ്യം അമേരിക്കന്‍ മെത്രാന്‍ സമിതി രംഗത്ത് വന്നിരിന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision