അനുദിന വചന വിചിന്തനം | നോമ്പ് അഞ്ചാം ചൊവ്വ | 28 മാർച്ച് -2022
(വി. ലൂക്കാ: 5:38-48)
ചോദിക്കുന്നവന് ഒന്നും നിരസിക്കാതിരിക്കാനും ഉപദ്രവിക്കുന്നവനു വേണ്ടി പ്രാർത്ഥിക്കാനും ക്രിസ്തു ശ്രദ്ധിച്ചു. പരിപൂർണതയിലേയ്ക്കുള്ള പ്രയാണത്തിൽ നാമും പ്രാവർത്തികമാക്കേണ്ട രണ്ടു സുപ്രധാന തലങ്ങൾ തന്നെയാണിവ. തിന്മ നന്മയാൽ പരാജയപ്പെടുത്തപ്പെടട്ടെ. സ്വാഭാവിക തലങ്ങളിൽ നിന്ന് ദൈവീക തലത്തിലേയ്ക്ക് ഒരു പടികൂടി ഉയരാൻ ഒരു ആത്മീയ സമരം അവനവനോട് തന്നെ നടത്താം. അപരന് മുൻപിൽ അല്പം താഴ്ത്തപ്പെട്ട് ദൈവ മുൻപിൽ ഉയർത്തപ്പെടാം.
നോമ്പ് അർത്ഥപൂർണമാകുക ചോദിക്കുന്നവന് നല്കുമ്പോഴാണ്, ശത്രുവിനും പീഢകനും വേണ്ടി പ്രാർത്ഥിക്കുമ്പോഴാണ് .