പാപത്തിന്റെ ശക്തികള്‍ക്കെതിരെ തിരുസഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനു മറിയത്തിന്റെ മാധ്യസ്ഥം തേടി ഒന്‍പത് മാസത്തെ നൊവേന പ്രാർത്ഥനയിൽ പങ്കുചേരാൻ കത്തോലിക്ക സഭയുടെ ഉന്നത നീതിപീഠമായ അപ്പസ്തോലിക സിഗ്നത്തൂരയിലെ സുപ്രീം ട്രിബ്യൂണലിന്റെ മുന്‍ തലവനായ കർദ്ദിനാൾ റെയ്മണ്ട് ബുര്‍ക്കെയുടെ ആഹ്വാനം
. വിസ്കോൺസിനിൽ ഗ്വാഡലൂപ്പയിലെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ദേവാലയം സ്ഥാപിച്ച അമേരിക്കൻ കർദ്ദിനാൾ, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്.
ഇതോടൊപ്പം ദേവാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തിലും പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനമുണ്ട്. നമ്മുടെ കർത്താവ് നമ്മെ ഭയപ്പെടുത്താൻ വിളിച്ചിട്ടില്ല. പാപത്തിൻ്റെ ഇരുട്ട് വളരെ വലുതായി തോന്നുന്നു. എന്നാൽ നമ്മുടെ കർത്താവ് നമ്മെ ഭയപ്പെടുത്താൻ വിളിച്ചിട്ടില്ല! തിന്മയ്ക്ക് ദൈവകൃപയുടെ ശക്തിയെ സമീപിക്കാൻ കഴിയില്ലായെന്നും അതിനാല്‍ പ്രാര്‍ത്ഥനയില്‍ ഒന്നിക്കണമെന്ന് കർദ്ദിനാൾ റെയ്മണ്ട് ബുര്‍ക്കെ സന്ദേശത്തില്‍ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision