89-ാമത് ശ്രീ ചിത്തിര കേരള സ്റ്റേറ്റ് റാങ്കിംഗ് ടെന്നീസ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 18 മുതല്‍ തിരുവനന്തപുരം ടെന്നീസ് ക്ലബ്ബില്‍ വച്ച് നടന്നു. അണ്ടര്‍ -12,14,16,18, ആണ്‍കുട്ടികളുടെയും
പെണ്‍കുട്ടികളുടെയും മത്സരങ്ങളിലും അതോടൊപ്പം പുരുഷ – വനിതാ മത്സരങ്ങളിലുമായി ആകെ 224 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. പുരുഷ സിംഗിള്‍സില്‍ അരുണ്‍ രാജ് ജെ എസ് എഫിനോവ ഉമ്മനെ പരാജയപ്പെടുത്തി സ്റ്റേറ്റ് ചാമ്പ്യനായി.
അരുണ്‍ രാജ് മുന്‍ സ്റ്റേറ്റ് ചാമ്പ്യനും ദേശീയ ഗെയിംസ് വെങ്കല മെഡല്‍ ജേതാവുമാണ്. 18 വയസ്സിന് താഴെയുള്ള ബോയ്‌സ് സിംഗിള്‍സില്‍ എഫിനോവ ഉമ്മന്‍ ശ്രീനാഥ് വി എസിനെതിരെ വിജയം നേടി.














