ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, ലയണസ് ക്ലബ് ഓഫ് കോട്ടയം, റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റും ചേർന്ന് 167 വൃക്കരോഗികൾക്ക് നൽകി.
ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലയണസ് ക്ലബ് ഓഫ് കോട്ടയം പ്രസിഡന്റ് ഡോ ഉഷ പൂതിയോട് യോഗം ഉത്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റ് പ്രസിഡന്റ് ശ്രീ സി തോമസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ശ്രീമതി ഉഷ പി കെ ( Cheif Nursing Officer,MCH ), തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ലക്ഷ്മി പ്രസാദ്, ഡീക്കൻ അനീഷ് കെ ജോയ്,
ജോസഫ് വിനോദ്, സിസ്റ്റർ ശ്ലോമ്മോ, എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 74 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമേ.
എന്ന് സെക്രട്ടറി













