spot_img

നീറിയ മനസ്സിൽ നിന്നും സന്തോഷത്തിന്റെ പുഞ്ചിരികളുമായി 71 കാരി വൽസമ്മ തിരിച്ചെത്തി

spot_img
spot_img

Date:

പാലാ . സ്നേഹത്തിന്റെ മാധുര്യം പങ്ക് വച്ച് വയല സ്വദേശിനി വൽസമ്മ ജോൺ (71) വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. ​ഗുരുതര പൊള്ളലേറ്റതിനെ തുടർന്നു 78 ദിവസം മാർ സ്ലീവാ മെഡിസിറ്റിയിലെ ബേൺ ഐ.സി.യുവിൽ ചികിത്സ തേടി സുഖം പ്രാപിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ വൽസമ്മയ്ക്ക് ആശുപത്രി അധികൃതർ നൽകിയത് സ്നേഹോഷ്മളമായ യാത്രയയപ്പാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടുമുറ്റത്ത് വച്ചാണ് വൽസമ്മയ്ക്ക് അപകടം സംഭവിച്ചത്. മുറ്റം അടിച്ചു വാരി കരിയലയ്ക്ക് തീ ഇട്ടതിനിടെ തീ ആളി പടർന്ന് ധരിച്ചിരുന്ന വസ്ത്രത്തിനു പുറകിലേക്ക്

പിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കൊണ്ട് തീ ശരീരത്തിലേക്ക് കത്തി പടർന്നു. നിലവിളി കേട്ട് ഓടിയെത്തിയ കുടുംബാം​ഗങ്ങൾ വെള്ളം കോരി ഒഴിച്ചു തീ കെടുത്തി. ഉടൻ തന്നെ മാർ സ്ലീവാ മെഡിസിറ്റിയിലെ അത്യാ​ഹിത വിഭാ​ഗത്തിൽ എത്തിച്ചു. ശരീരത്തിൽ 65 ശതമാനം പൊള്ളലേറ്റ് ആഴത്തിലുള്ള മുറിവുകളുമായി അതീവ​ഗുരുതരാവസ്ഥയിലായിരുന്നു വൽസമ്മ. ആധുനിക സംവിധാനങ്ങളോടെയുള്ള മാർ സ്ലീവാ മെഡിസിറ്റിയിലെ ബേൺസ് ഐ.സി.യുവിൽ

പ്രവേശിപ്പിച്ചായിരുന്നു തുടർ ചികിത്സകൾ. വെല്ലുവിളികൾ നിറ‍ഞ്ഞ 3 മേജർ ശസ്ത്രക്രിയകൾ ഉൾപ്പെടെ 5 ശസ്ത്രക്രിയകളാണ് വൽസമ്മയ്ക്ക് വേണ്ടി വന്നത്. ശരീരത്തിലെ വിവിധ ഭാ​ഗങ്ങളിൽ ​ഗ്രാഫ്റ്റ് എടുത്തു വച്ച് ശസ്ത്രക്രിയകൾ നടത്തിയാണ് പൊള്ളലേറ്റുണ്ടായ മുറിവുകൾ സുഖപ്പെടുത്തിയത്. അതീവസുരക്ഷിതമായ പരിചരണമാണ് നിസ്വാർത്ഥസേവനവുമായി നഴ്സുമാരുടെയും വിവിധ വിഭാ​ഗങ്ങളിലെ ജീവനക്കാരുടെയും നേതൃത്വത്തിൽ വൽസമ്മയ്ക്ക് ഒരുക്കിയത്. ഇത്രയും ദീർഘമായ കാലയളവിൽ യാതൊരു അണുബാധയും കൂടാതെ മു

റിവുകൾ ഉണങ്ങി പൂർണമായി ഭേ​ദപ്പെട്ടതും ചികിത്സയിലെ നേട്ടമായി.
ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസും പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാ​ഗം മേധാവിയുമായ എയർ കോമഡോർ ഡോ.പോളിൻ ബാബുവിന്റെ നേതൃത്വത്തിൽ ഈ വിഭാ​ഗത്തിലെ സർജന്മാരായ ഡോ.അനീഷ് ജോസഫ്, ഡോ.ജോസി.ടി.കോശി, ക്രിട്ടിക്കൽ കെയർ വിഭാ​ഗത്തിലെ ഡോ.ജോസ്കുട്ടി മാത്യു, അനസ്തേഷ്യോളജി വിഭാ​ഗത്തിലെ ഡോ.എബി ജോൺ തുടങ്ങിയവരും ചികിത്സയുടെ ഭാ​ഗമായി. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കൂട്ടായ്മയിൽ പ്രാർഥനപൂർണ്ണമായ പരിചരണവും കരുതലും ഒരുക്കി നൽകിയതാണ് വൽസമ്മയെ സാധാരണ

ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതിന് കാരണമായതെന്ന് വൽസമ്മയുടെ ഭർത്താവ് വർക്കി ജോൺ പറഞ്ഞു. ആശുപത്രി മാനേജിം​ഗ് ‍ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ഐ.ടി ആൻഡ് നഴ്സിം​ഗ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം,ആയുഷ് വിഭാ​ഗം ഡയറക്ടർ‌ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവരും വൽസമ്മയെ യാത്രയാക്കാൻ എത്തിയിരുന്നു.

​ഗുരുതര പൊള്ളലേറ്റ് രണ്ടരമാസത്തെ ചികിത്സയ്ക്ക് ശേഷം മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നു വീട്ടിലേക്കു മടങ്ങുന്ന വൽസമ്മ ജോണിനെ(71) ചികിത്സയ്ക്ക് നേതൃത്വം നൽകിയ ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബുവിന്റെ നേതൃത്വത്തിൽ മധുരം നൽകി യാത്രയാക്കുന്നു. ആശുപത്രി മാനേജിം​ഗ് ‍ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ഐ.ടി ആൻഡ് നഴ്സിം​ഗ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം,ആയുഷ് വിഭാ​ഗം ഡയറക്ടർ‌ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവർ സമീപം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related