സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ് ചാറ്റ് ജിപിടി-4ഒയുടെ ഇമേജ് ജനറേറ്റർ ഒരുക്കിയ ഗിബ്ലി ചിത്രങ്ങൾ.സംഭവം തരംഗമായതോടെ ആളുകൾ മുഴുവൻ ചിത്രങ്ങൾ നിർമ്മിക്കുന്ന തിരക്കിലാണ് ,
ഇത്തരത്തിൽ 700 മില്യൺ ചിത്രങ്ങളാണ് ഇതുവരെ ജനറേറ്റ് ചെയ്യപ്പെട്ടതെന്നാണ് പുറത്ത് വരുന്ന കണക്കുകൾ. ഇത് സംബന്ധിച്ച വിവരം ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ തന്നെയാണ് കഴിഞ്ഞ ദിവസം തന്റെ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്.