റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്ന് രോഗിയും ഡോക്ടറുമടക്കം ഏഴ് പേർ മരിച്ചു. റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ഛത്ര ജില്ലയിലെ സമരിയ ഗ്രാമത്തിലാണ് തകർന്നുവീണത്.
മരിച്ചവരിൽ രണ്ട് പേർ വിമാനജീവനക്കാരാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം. പൊള്ളലേറ്റ രോഗിയുമായി ഡൽഹിയിലേക്ക് പോയ എയർആംബുലൻസാണ് തകർന്നുവീണത്.












