ജെറുസലേമിലെ പുരാതനനഗരത്തില്‍ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ യഹൂദ വര്‍ഗ്ഗീയവാദികള്‍ തുപ്പിയ സംഭവം വിവാദമായതോടെ സംശയിക്കപ്പെടുന്ന അഞ്ചു പേരെ ഇസ്രായേലി പോലീസ് അറസ്റ്റ് ചെയ്തു
. ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിന്റെ പേരില്‍ നാലുപേരേയും, ഈ ആഴ്ച ആദ്യം നടന്ന സംഭവത്തിന്റെ പേരില്‍ ഒരാളെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയായവരും ഒരാള്‍ മൈനറുമാണ്. ഒരാളെ ആക്രമണത്തിന്റെ പേരിലും, നാലുപേരെ നിയമവിരുദ്ധമായ പെരുമാറ്റത്തിന്റെ പേരിലുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന്‍ ഇസ്രായേലി പോലീസ് അറിയിച്ചു.
പുരാതന ജെറുസലേം നഗരത്തിലെ ഫ്ലാജെല്ലേഷന്‍ ദേവാലയത്തിന് പുറത്ത് കുരിശുമായി നിന്നിരുന്ന തീര്‍ത്ഥാടകര്‍ക്കെതിരെ തീവ്ര യഹൂദ ദേശീയവാദി തുപ്പുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിന്നു. കുരിശിന്റെ വഴിയുടെ പാത എന്ന് വിശ്വസിക്കപ്പെടുന്ന വിയാ ഡോളോറോസക്ക് സമീപമുള്ള സെമിനാരിക്ക് അടുത്ത് ഒരു ദിവസം തന്നെ ഇത്തരത്തില്‍ പത്തോളം സംഭവങ്ങള്‍ നടന്നുവെന്ന് പുരാതന നഗരത്തിലെ ഒരു കത്തോലിക്ക വൈദികനായ ഫാ. മാറ്റിയോ പറഞ്ഞു. സംഭവത്തെ ഇസ്രായേലി പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു കടുത്ത ഭാഷയില്‍ അപലപിച്ചിട്ടുണ്ട്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
.