പാലാ രൂപതയുടെ 43-ാമത് കൃപാഭിഷേകം ബൈബിൾ കൺവെൻഷനോട് അനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ടുകർമ്മം 4 മണിക്ക് സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടന്നു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങുകൾ നിർവഹിച്ചു.
കാൽനാട്ടുകർമ്മത്തിന് മുന്നോടിയായി ജെറിക്കോ പ്രാർത്ഥനയും നടന്നു.
പ്രോട്ടോസിഞ്ചെലൂസ്, വികാരി ജനറാളുമാർ, പ്രോക്യൂററ്റർ, ചാൻസലർ, രൂപതയിലെ വിവിധ സംഘടനാ ഡയറക്ടർമാർ, വിവിധ ഇടവക വികാരിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബൈബിൾ കൺവെൻഷനായുള്ള ഒരുക്കങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി.












