നാനൂറ് വർഷങ്ങൾക്കു മുന്‍പ് രാജ്യത്ത് കൊലചെയ്യപ്പെട്ട അന്‍പതോളം വരുന്ന ക്രൈസ്തവ രക്തസാക്ഷികളെ അനുസ്മരിച്ച് ജപ്പാനിലെ കത്തോലിക്കാ സഭ.
1623 ഡിസംബർ നാലാം തീയതി എടോ എന്നറിയപ്പെടുന്ന നഗരത്തിലെ പാലത്തിൽവെച്ച് അവരെ അഗ്നിക്കിരയാക്കുകയായിരുന്നു. ഈ നഗരമാണ് പിന്നീട് ടോക്കിയോയെന്ന് പുനർ നാമകരണം ചെയ്തത്. ടോക്കിയോ ആർച്ച് ബിഷപ്പ് ടാർസിസിയോ ഇസാവോ രക്തസാക്ഷികളായ ക്രൈസ്തവരുടെ സ്മരണാർത്ഥം തക്കനാവാ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും, ഇവര്‍ കൊല്ലപ്പെട്ട ഫുഡാ നോ സുചി എന്ന സ്ഥലത്ത് നേരിട്ടെത്തി പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തിരിന്നു.
2022 ഒക്ടോബർ മാസം മുതല്‍ രക്തസാക്ഷികളുടെ സ്മരണാർത്ഥം 15 മാസം ജപ്പാനിലെ മെത്രാന്മാർ പ്രത്യേകം നീക്കിവെച്ചിരുന്നു. ഇതിന്റെ സമാപനത്തിന്റെ ഭാഗമായിട്ടാണ് വിശുദ്ധ കുർബാന അർപ്പണവും, പ്രാർത്ഥനയും നടന്നത്. ജെസ്യൂട്ട് സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ സമകാലീനനായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറാണ് 1549 -ല്‍ ജപ്പാനിൽ സുവിശേഷം എത്തിക്കുന്നത്. ജപ്പാനിലെ ഭാഷ പഠിച്ച ഫ്രാൻസിസ് സേവ്യർ ആയിരക്കണക്കിന് ആളുകളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചു. ഇതിനിടയിൽ ഫ്രാൻസിസ്കൻ, ഡൊമിനിക്കൻ, അഗസ്റ്റിനിയൻ സഭകളിലെ മിഷ്ണറിമാരും ജപ്പാനിലേക്കെത്തി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision