ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് പ്രോലൈഫ് ക്യാമ്പയിന് വിഭൂതി തിരുനാൾ ദിനത്തിൽ ആരംഭം
വാഷിംഗ്ടണ്‍ ഡിസി: ലത്തീൻ സഭ വിഭൂതി തിരുനാൾ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 22, ബുധനാഴ്ച ഈ വർഷത്തെ ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് പ്രോലൈഫ് ക്യാമ്പയിന് തുടക്കമാകും. അന്ന് തുടങ്ങി 40 ദിവസത്തേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭ്രൂണഹത്യ ക്ലിനിക്കുകളുടെ മുന്നിൽ പ്രാർത്ഥിക്കാനായി പ്രോലൈഫ് പ്രവർത്തകർ ഒരുമിച്ചുകൂടും. എല്ലാവർഷവും നോമ്പുകാലത്താണ് ക്യാമ്പയിൻ നടക്കുന്നത്. ഏപ്രിൽ രണ്ടാം തീയതി ഓശാന ഞായറാഴ്ചയായിരിക്കും ക്യാമ്പയിന് സമാപനമാകുന്നത്. പ്രായശ്ചിത്തം, പശ്ചാത്താപം തുടങ്ങിയവ സൂചിപ്പിക്കുന്ന ബൈബിൾ സംഖ്യയാണ് നാല്പതെന്നും അതിനാലാണ്, ക്യാമ്പയിൻ 40 ദിവസം നടത്തുന്നതെന്നും ഫോർട്ടി ഡേയ്സ് ഫോർ ലൈഫിന്റെ കൊളംബിയയിലെ അധ്യക്ഷയായ പാമില ഡെൽഗാഡോ എസിഐ പ്രൻസ എന്ന മാധ്യമത്തോട് പറഞ്ഞു.
വിശുദ്ധ വാരത്തിന് മുന്നോടിയായി ഹൃദയം ഒരുക്കുകയെന്നത് മാത്രമല്ല, എല്ലാ പ്രായശ്ചിത്തങ്ങളും ത്യാഗ പ്രവർത്തികളും, ഭ്രൂണഹത്യ അവസാനിപ്പിക്കാനായി സമർപ്പിക്കുകയെന്നുകൂടി ലക്ഷ്യം വെച്ചുകൊണ്ടാണ് നോമ്പുകാലത്തോട് അനുബന്ധിച്ച് ക്യാമ്പയിൻ നടത്തുന്നതെന്നും അവർ വിശദീകരിച്ചു. ഭ്രൂണഹത്യ ക്ലിനിക്കുകളുടെ മുന്നിൽ പ്രാർത്ഥിക്കാൻ വിശ്വാസികളെ സ്വാഗതം ചെയ്യുക, ഭ്രൂണഹത്യ ചെയ്തു കഴിഞ്ഞാൽ സ്ത്രീകൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ സമൂഹത്തെ ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ ഓരോ ക്യാമ്പയിനുമുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision