നാലുവർഷ ബിരുദം: ദേവമാതയിൽ ഓറിയൻ്റേഷൻ നടത്തി

Date:

കുറവിലങ്ങാട് :നാലുവർഷ ബിരുദ പ്രോഗ്രാമിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കുള്ള ഓറിയൻ്റേഷൻ പ്രോഗ്രാം എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ശ്രീ. ബിജു പുഷ്പൻ ഉദ്ഘാടനം ചെയ്തു. പുതിയ ബിരുദപദ്ധതി വിഭാവനം ചെയ്യുന്ന സാധ്യതകളെയും അന്തർവൈജ്ഞാനിക അവസരങ്ങളെയും അദ്ദേഹം പരിചയപ്പെടുത്തി.

വിജ്ഞാനവിസ്ഫോടനത്തിൻ്റെ പുതിയകാലത്തിനൊപ്പം മുന്നേറുവാനുതകുന്ന പഠനസമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. ഒരു പ്രത്യേക മേജർ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥി തൻ്റെ അഭിരുചിക്കിണങ്ങുന്ന,തൊഴിൽ സാധ്യതകൾ ധാരാളമുള്ള മൈനർ, എ ഇ സി, എം ഡി സി കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രിൻസിപ്പൽ പ്രൊഫ. ഡോ.സുനിൽ സി.മാത്യു, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ടീന സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X

വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം

ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍...