പാലാ ബൈക്ക് പിക്ക് അപ്പുമായി കൂട്ടിയിടിച്ചതിനെ തുടർന്നു തെറിച്ചു വീണ ബൈക്ക് യാത്രക്കാരന്റെ ദേഹത്തു കൂടി ബുള്ളറ്റ് ഇടിച്ചു കയറി രണ്ടു പേർക്കു പരുക്കേറ്റു. ബൈക്ക് യാത്രക്കാരൻ മുണ്ടൻകുന്ന് സ്വദേശി അർജുൻ സുഭാഷിനാണ് ( 27) ഗുരുതര പരുക്കേറ്റത്.
കൊടുങ്ങൂരിലെ വ്യാപാരസ്ഥാപനം അടച്ച് മടങ്ങി വരുന്നതിനിടെ ഇന്നലെ രാത്രി 10.30യോടെയാണ് അപകടം.ബുള്ളറ്റ് മറിഞ്ഞ് ബുള്ളറ്റിൽ യാത്രികൻ എബിനും ( 32) പരുക്കേറ്റു.
കുറുപ്പുന്തറയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ തിരുവഞ്ചൂർ സ്വദേശി അശ്വിൻ.വി.അനിലിന് ( 24)പരുക്കേറ്റു.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. കൊച്ചുകൊട്ടാരത്തിൽ വച്ച് ബൈക്കും പിക്ക് അപ്പും കൂട്ടിയിടിച്ച് മീനച്ചിൽ സ്വദേശി മാത്യു തോമസിനു ( 54) പരുക്കേറ്റു. രാവിലെ 9 മണിയോടെയാണ് അപകടം.












