ഭാരതത്തിലെ ക്രൈസ്തവരുടെ ഉള്ളില്‍ തീരാനോവായി മാറിയ കന്ധമാലില്‍ പൗരോഹിത്യ വസന്തം. ഒഡീഷയിലെ കന്ധമാല്‍ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സൈമൺബാഡിയിലെ മാ മരിയ കപ്പൂച്ചിൻ
ഇടവകയിലാണ് മെയ് 6ന് തിരുപ്പട്ട സ്വീകരണം നടന്നത്. ആന്ധ്രാപ്രദേശിലെ മേരി മാതാ പ്രവിശ്യയിലെ കപ്പൂച്ചിൻ വൈദികന്‍ ഫാ. ഐസക് പരിച, രൂപതകളില്‍ നിന്നുള്ള ഫാ. ലിതു പ്രധാൻ,
സരജ് നായക്, മൈക്കൽ ബെഹേര എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ചത്. നൂറിലധികം വൈദികരും 50 സന്യാസിനികളും സെമിനാരി വിദ്യാര്‍ത്ഥികളും ഉൾപ്പെടെ രണ്ടായിരത്തിലധികം വിശ്വാസികൾ തിരുക്കര്‍മ്മത്തില്‍ പങ്കെടുത്തു.