2023 ലെ 34-ാം കെസിബിസി നാടക മേളയുടെ മത്സരക്രമം തീരുമാനിച്ചു
. സെപ്റ്റംബർ 21 മുതൽ 30 വരെ 9 മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവും ഉൾപ്പെടെയാണ് ഇത്തവണത്തെ നാടക മേള. സെപ്റ്റംബർ 21 ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ‘ചേച്ചിയമ്മ, 22 ന് വടകര കാഴ്ച കമ്മ്യൂണിക്കേഷൻസിന്റെ ശിഷ്ടം’, 23 ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ ‘ജീവിതം സാക്ഷി’, 24 ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ‘ഇടം’, 25ന് കൊല്ലം ആത്മമിത്രയുടെ ‘കള്ളത്താക്കോൽ’, 26 ന് കോഴിക്കോട് സങ്കീർത്തനയുടെ ‘ചിറക്’, 27 ന് തിരുവനന്തപുരം അസിധാരയുടെ ‘കാണുന്നതല്ല കാഴ്ചകൾ’, 28 ന് കോട്ടയം ദൃശ്യവേദിയുടെ ‘നേരിന്റെ കാവലാൾ’, 29 ന് കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിന്റെ ‘ചന്ദ്രികാവസന്തം’ എന്നിവ അവതരിപ്പിക്കും. തുടർന്ന് സെപ്റ്റംബർ 30-ാം തിയതി സമ്മാനദാനം, അവാർഡ് വിതരണം, പ്രദർശനനാടകം കൊല്ലം അയനത്തിന്റെ ‘അവനവൻ തുരുത്ത്’ എന്നിവയുണ്ടായിരിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision