പതിനായിരത്തിലേറെ പേര് ക്യാമ്പുകളില്‍; ദുരിതം വിതച്ച് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയില്‍ മരണം 34. അസമിലും ത്രിപുരയിലും മേഘാലയിലും വെള്ളപ്പൊക്കം രൂക്ഷമാണ്. മൂന്നുലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചു. അസമില്‍ 10000ത്തിലധികം പേര് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുവെന്നാണ്
റിപ്പോര്‍ട്ടുകള്‍.അരുണാചല്‍പ്രദേശില്‍ കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി. അസം, ത്രിപുര, മേഘാലയ, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴക്കെടുതിയില്‍ 34 പേര് മരിച്ചത്. അസമിലെ 19 ജില്ലകളെ വെള്ളപ്പൊക്കവും
മണ്ണിടിച്ചിലും ബാധിച്ചു. മേഘാലയിലെ 10 ജില്ലകളില്‍ വെള്ളപ്പൊക്കം ദുരിതം വിതച്ചു. മണിപ്പൂരിലും അരുണാചല്‍പ്രദേശിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.













