മഹാകവി പാലാ നാരായണൻ നായർ, ക്രൈസ്‌തവ കാളിദാസൻ കട്ടക്കയം ചെറിയാൻ മാപ്പിള തുടങ്ങിയ മഹാപ്രതിഭകളുടെ ജന്മനാടായ പാലായിൽ, മൂന്നു ദശകങ്ങളിലായി സവിശേഷശോഭയോടെ തലയുയർത്തി നിൽക്കുന്ന കലാസാംസ്‌കാരിക കൂട്ടായ് യാണ് മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റി. 1993 മാർച്ച് 31ന് നാടകാചാര്യൻ എൻ.എൻ. പിള്ള ഉദ്ഘാടനം ചെയ്‌ത ‘മീനച്ചിൽ ഫാസ്, കലയുടെ വഴിയിൽ അനുസ്യൂതം തുടരുകയാണ്. ജാതി – മത – വർഗ്ഗ – രാഷ്ട്രീയങ്ങൾക്കതീതമായി ഒത്തൊ രുമയുടെ സന്ദേശത്തോടെ പ്രഗത്ഭമതികളുടെ നേതൃത്വത്തിൽ ഒരുമിക്കു മ്പോൾ മൂല്യാധിഷ്‌ഠിതമായ നവോത്ഥാനം സാധ്യമാകുക തന്നെ ചെയ്യും.
വേഗതയാർന്ന ജീവിതത്തിന്റെ പ്രതിഫലനം ഡിജിറ്റൽ ഗാഡ്‌ജറ്റുകളിലൂടെയും, സർവ്വകലകളുടെയും ആസ്വാദനം സ്വീകരണമുറികളിലും ഫോണിലൂടെയും മാത്ര മാകുമ്പോൾ ‘മീനച്ചിൽ ഫാസ് എന്ന സംഘടന കർത്തവ്യബോധത്തോടെ കുടുംബ കൂട്ടായ്‌മ ഒരുക്കുകയും എല്ലാമാസവും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ച് കാഴ്‌ചയുടെയും കേൾവിയുടെയും നവ്യാനുഭൂതി ഒരുക്കുകയുമാണ്.
എണ്ണത്തിലേറെയുള്ള കലാകാരന്മാർക്ക് വേദികൾ ഒരുക്കുകയും പുതുതലമുറ യ്ക്ക് സാംസ്‌കാരികമായ അവബോധം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന ഈ സ്നേഹോഷ്‌മള സംഗമവേദിയിൽ ഇനിയും നിങ്ങൾ ഓരോരുത്തരും സാക്ഷിയാ വണം. 31 വർഷത്തിൻ്റെ യൗവനവുമായി വിവിധങ്ങളായ കർമ്മപരിപാടികൾക്ക് ഈ കലാവർഷവും തുടക്കം കുറിക്കുകയാണ്.
2026 ജനുവരി 31 ശനി, 6.15ന് പാലാ മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടന പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു ഉദ്ഘാടനം ചെയ്യും.ഈ ചടങ്ങിൽ പാലാ മുനിസിപ്പൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 26 കൗൺസിലർമാർക്കും സ്വീകരണം നൽകും.
ബെന്നി മൈലാടൂർ, ബൈജു കൊല്ലം പറമ്പിൽ, ഷിബു തെക്കേ മറ്റം, ബേബി വലിയകുന്നത്ത്, സോമശേഖരൻ തച്ചേട്ട്, വി.എം അബ്ദുള്ളാ ഖാൻ, കെ.കെ രാജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.












