ജർമനിയും കോസ്റ്റാറിക്കയും തമ്മിലുള്ള മത്സരത്തിൽ കളി നിയന്ത്രിക്കുക വനിതാ റഫറിമാർ. സ്റ്റെഫാനി ഫ്രാപ്പാർട്ട്, ന്യൂസ ബാക്ക്, കാരെൻ ഡയസ് എന്നിവരായിരിക്കും മത്സരം നിയന്ത്രിക്കുക. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് മെയിൻ റഫറിമാരായി വനിതകൾ എത്തുന്നത്. ആഗോള തലത്തിൽ തന്നെ ഇത് വ്യാപകമായി ആഘോഷിക്കപ്പെടുന്നുണ്ട്. നാളെ വെളുപ്പിന് 12.30നാണ് മത്സരം
