മുൻ മുഖ്യമന്ത്രി ഇ കെ നായനാർ ഓർമ്മയായിട്ട് ഇന്നേയ്ക്ക് 21 വർഷം. രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾ ഹൃദയത്തിലേറ്റിയ നേതാവായിരുന്നു ഇ കെ നായനാർ. ഭരണരംഗത്തും സംഘടനാ രംഗത്തും
നായനാർ സ്വീകരിച്ച നിലപാടുകൾ മാതൃകാപരമായിരുന്നു. ഹൃദയം കൊണ്ട് സംസാരിക്കുകയും ലാളിത്യം കൊണ്ട് ഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത നേതാവായിരുന്നു ഏറമ്പാല കൃഷ്ണൻ നായനാർ
എന്ന ഇ കെ നായനാർ. സാധാരണക്കാരോട് അവരിൽ ഒരാളെന്നപോലുള്ള സ്നേഹത്തോടെയുള്ള ഇടപെടൽ. വിപ്ലവ സമരങ്ങളിലെ മുന്നണിപ്പോരാളിയായി രാഷ്ട്രീയത്തിന്റെ പടവുകൾ കയറിയ
നായനാർ ഭരണപാടവം കൊണ്ടും ജനങ്ങളോടുള്ള അടുപ്പം കൊണ്ടുമാണ് ഹൃദയങ്ങൾ കീഴടക്കിയത്.













