spot_img

പ്രഭാത വാർത്തകൾ

spot_img
spot_img

Date:

വാർത്തകൾ

🗞🏵 സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ പത്തു മണിക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു.രാജ്യത്തിന്റെ 52-ാമത് ചീഫ് ജസ്റ്റിസായാണ് ഗവായ് ചുമതലയേല്‍ക്കുന്നത്. 

🗞🏵 സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്താന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതി
 
🗞🏵 തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ചസംഭവത്തില്‍ അഭിഭാഷകന്‍ അഡ്വ. ബെയ്‌ലിന്‍ ദാസിനെതിരേ ബാര്‍ കൗണ്‍സിലിന്റെ നടപടി. അഡ്വ. ബെയ്‌ലിന്‍ ദാസിന് സംസ്ഥാന ബാര്‍ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തി. ഇയാള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

🗞🏵 ഇന്ത്യയെ ആക്രമിക്കാൻ പാ ക്കിസ്ഥാന് തുർക്കി 350ലേറെ ഡ്രോണുക ളും സാങ്കേതിക വിദഗ്‌ധരടക്കം നേരിട്ടു പ ലവിധ സഹായങ്ങളും നൽകിയതിന്റെ തെളിവുകൾ പുറത്ത്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നട ത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ആക്രമണ ത്തിൽ രണ്ടു തുർക്കി സൈനികരും കൊല്ല പ്പെട്ടു.
 
🗞🏵 പഹൽഗാം കൂട്ടക്കുരുതിക്കു ശേഷം പാക്കിസ്ഥാനെ പിന്തുണച്ച തുർ ക്കി, അസർബൈജാൻ, ചൈന രാജ്യങ്ങ ളെയും അവരുടെ ഉത്‌പന്നങ്ങളെയും ബ ഹിഷ്കരിക്കണമെന്ന ആഹ്വാനത്തിന് ഇ ന്ത്യയിൽ പിന്തുണയേറുന്നു. പഴങ്ങൾ മു തൽ ടൂറിസം വരെയുള്ള മേഖലകളിലാണ് വ്യാപാരികളും ട്രാവൽ ഏജൻസികളും ബഹിഷ്കരണം പ്രഖ്യാപിച്ചത്.

🗞🏵 പാക്കിസ്ഥാനിലെ ക്രൈസ്‌തവ കർഷകരെ സ്വന്തം ഭൂമിയിൽനിന്ന് ഭൂമാ ഫിയ ഒഴിപ്പിക്കുന്നെന്ന് രാജ്യത്തെ മനു ഷ്യാവകാശ കമ്മീഷൻ. പാസ്റ്ററുടെ പരാ തിയെത്തുടർന്ന് സംഭവം അന്വേഷിച്ച ക മ്മീഷൻ ആണ് സുപ്രധാന കണ്ടെത്തലു കൾ നടത്തിയത്. ക്രൈസ്‌തവർക്കു നേരേ അനീതി നടക്കു മ്പോൾ പ്രാദേശിക സർക്കാർ മൗനം പാ ലിക്കുകയാണെന്നും കമ്മീഷൻ പറയു ന്നു

🗞🏵 പൗരസ്‌ത്യസഭകളുടെ പാരമ്പര്യം സാർവത്രിക സഭ ഏറെ വിലമ തിക്കുന്നുവെന്നും ഈ പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലെ യോ പതിനാലാമൻ മാർപാപ്പ. പൗരസ്ത്യ സഭകളുടെ ജൂബിലി ആഘോഷ സമാപ നത്തോടനുബന്ധിച്ച് ഇന്നലെ വത്തിക്കാ നിലെ പോൾ ആറാമൻ ഹാളിൽ 23 പൗര സ്ത്യ സഭകളുടെ മേലധ്യക്ഷന്മാരെയും വിശ്വാസികളെയും അഭിസംബോധന ചെ യ്യുകയായിരുന്നു മാർപാപ്പ.

🗞🏵 ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനിടെ അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് പാകിസ്താന് വീണ്ടും സാമ്പത്തിക സഹായം. ദീര്‍ഘകാല വായ്പാ പദ്ധതിയായ എക്സ്റ്റന്‍ഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) പ്രകാരം രണ്ടാം ഗഡുവായ 8,700 കോടി രൂപ (1.02 ബില്യണ്‍ ഡോളര്‍) ആണ് ഐഎംഎഫ്, പാകിസ്താന് നല്‍കിയത്

🗞🏵 കോഴിക്കോട്: താമരശ്ശേരിയില്‍ മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മകളെയും ക്രൂരമായി ആക്രമിച്ച ഭര്‍ത്താവിനെ അറസ്റ്റുചെയ്തു. പനന്തോട്ടത്തില്‍ നൗഷാദിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍തൃപീഡനം, കൊലപാതകശ്രമം, കുട്ടികള്‍ക്കുനേരെയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
 
🗞🏵 കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തിൽ പരാമര്‍ശിച്ചാണ് മന്ത്രി പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്.

🗞🏵 സമസ്തക്കും ലീഗിനുടയിലെ സമവായചര്‍ച്ചകള്‍ പാളുന്നു. മുശാവറ യോഗത്തിനു മുന്‍പായി ലീഗ് വിരുദ്ധ പക്ഷം രഹസ്യ യോഗം ചേര്‍ന്നെന്നാണ് പുതിയ ആരോപണം. യോഗത്തിന് നേതൃത്വം നല്‍കിയ ഉമര്‍ ഫൈസിക്കെതിരെ ശക്തമായ നടപടി ആവശ്യപെട്ട് മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വി പരസ്യമായി രംഗത്തെത്തി.
 
🗞🏵 കൈക്കൂലിക്കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എ. സ്വപ്‌നയ്ക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.സ്വപ്നയെ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അവരുടെ കാറില്‍നിന്നാണ് വിജിലന്‍സ് പിടികൂടിയത്..

🗞🏵 പതിയാരം സെന്റ് ജോസഫ്‌സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശി ഫാ. ലിയോ പുത്തൂര്‍ (32) ആണ് മരിച്ചത് ഇന്നലെ ഉച്ചയ്ക്ക് 12.30 യോടെയാണ് മൃതദേഹം കണ്ടെത്തിയത്.

🗞🏵 നിര്‍മ്മിതബുദ്ധി, ഓട്ടോമേഷന്‍, പഴുതടച്ച സൈബര്‍ സുരക്ഷ എന്നിവയിലൂടെ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാനൊരുങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. സിയാല്‍ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെയാണ് സമ്പൂര്‍ണ ഡിജിറ്റല്‍ വത്കരണമെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നത്

🗞🏵 പാകിസ്താന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് ഹരിയാണയില്‍ യുവാവ് അറസ്റ്റില്‍. ഹരിയാണയിലെ പാനിപ്പത്തിലെ വ്യവസായശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുന്ന നൗമാന്‍ ഇലാഹി(24)യെയാണ് പാനിപ്പത്ത് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

🗞🏵 വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ ബലംപ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തില്‍ വിശദീകരണക്കുറിപ്പുമായി കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാര്‍. തലപോയാലും ജനങ്ങള്‍ക്കൊപ്പമാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ എംഎല്‍എ പറഞ്ഞു.കാട്ടാനയുടെ മരണത്തിന്റെ മറവില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സമീപ ദിവസങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചത് എന്നാണ് ഇതിലൂടെ മനസിലാക്കുന്നത്.

🗞🏵 ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാകിസ്താനൊപ്പം നിലകൊണ്ടതിനു പിന്നാലെ തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു). ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് തുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കിയത്.

🗞🏵 വിദേശകാര്യ വകുപ്പിൻ്റെ നിർദേശപ്രകാരം മന്ത്രി എസ് ജയശങ്കറിൻ്റെ സുരക്ഷ വർധിപ്പിച്ച് ഡൽഹി പൊലീസ്. മന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാർ ഏർപ്പെടുത്തി. അത് വസതിയിലും സുരക്ഷ വര്ധിപ്പിച്ചു. പഹൽഗാം ആക്രമണവും പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മില് സംഘര്ഷമുണ്ടായതും കണക്കിലെടുത്താണ് തീരുമാനം.
 
🗞🏵 ഇന്ത്യൻ സൈനികരെ പ്രശംസിച്ച് റഷ്യൻ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ. ഗുഡ്ഗാവിൽ താമിസിക്കുന്ന റഷ്യന് യുവതി പോളിന അഗർവാളിൻ്റെ വീഡിയോയാണ് വൈറലായത്. ഇന്ത്യ സുരക്ഷിതമാണ്, ജീവൻ പോലും പണയപ്പെടുത്തി സൈന്യം കാവലുണ്ട് എന്നും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

🗞🏵 എമർജൻസി ക്വോട്ട വഴി റിസർ വേഷൻ ടിക്കറ്റുകൾ ലഭിക്കുന്നതിനുള്ള ന ടപടിക്രമങ്ങൾ റെയിൽവേ മന്ത്രാലയം ക ർശനമാക്കി. ഇത്തരം ടിക്കറ്റുകൾ അനധികൃതമായി ത രപ്പെടുത്തി വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാ നത്തിലാണ് വ്യവസ്ഥകൾ കർശനമാക്കാ ൻ മന്ത്രാലയം തീരുമാനിച്ചത്.

🗞🏵 പാകിസ്ഥാന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ഏപ്രില്‍ 23നാണ് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പൂര്‍ണം കുമാര്‍ സാഹുവിനെ പാകിസ്ഥാന്‍ പിടികൂടിയത്. 21 ദിവസങ്ങൾക്ക് ശേഷമാണ് സൈനികനെ മോചിപ്പിക്കുന്നത്. ഇന്നലെ രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജെസിപി വഴി ഷായെ ഇന്ത്യയ്‌ക്ക് കൈമാറി.

🗞🏵 ഇന്ത്യയുടെ സസ്യ എണ്ണ ഇറക്കുമതി ഏപ്രിലിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 32 ശതമാനം കുറഞ്ഞ് 8.91 ലക്ഷം ടണ്ണായി. വ്യവസായ സംഘടനയായ സോൾവന്റ് എക്സ്ട്രാക്റ്റേഴ്സ് അസോസിയേഷൻ ആണ് ബുധനാഴ്ച ഈ വിവരം നൽകിയത്. പാം ഓയിലിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും കയറ്റുമതി കുറഞ്ഞുവെന്ന് എസ്‌ഇ‌എ പറഞ്ഞതായി പി‌ടി‌ഐ റിപ്പോർട്ട് ചെയ്തു.

🗞🏵 ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യ. ‘ഭാര്‍ഗവാസ്ത്ര’ എന്നതാണ് ഡ്രോണ്‍ പ്രതിരോധ സംവിധാനത്തിന്റെ പേര്. ഗോപാല്‍പൂരില്‍ നടന്ന പരീക്ഷണം വിജയകരമായിരുന്നു. ഈ കൗണ്ടര്‍-ഡ്രോണ്‍ സിസ്റ്റത്തില്‍ ഉപയോഗിച്ചിരിക്കുന്ന മൈക്രോ റോക്കറ്റുകള്‍ ഗോപാല്‍പൂരിലെ സീവാര്‍ഡ് ഫയറിംഗ് റേഞ്ചില്‍ പരീക്ഷണത്തിന് വിധേയമാക്കി. എല്ലാ നിയുക്ത ലക്ഷ്യങ്ങളും നേടിയെടുത്തു.
 
🗞🏵 കോഴിക്കോട് ന​ഗരമധ്യത്തിലെ പെൺവാണിഭ കേന്ദ്രം സംബന്ധിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പെൺവാണിഭ കേന്ദ്രം നടത്തിപ്പിക്കാരനായ അസം സ്വദേശി ഫുർഖാൻ അലി (26)ക്ക് എല്ലാ ഒത്താശയും ചെയ്ത് ഒപ്പം നിന്നത് കാമുകിയായ യുവതിയാണ്. ഇരുപത്തിനാലുകാരിയായ അക്ളിമ ഖാതുൻ തന്റെ കാമുകനൊപ്പം പെൺവാണിഭത്തിൽ പങ്കാളിയാകികയായിരുന്നു.

🗞🏵 ആലപ്പുഴ ചെറുതനയില്‍ കാന്‍സര്‍ രോഗിയടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായാണ് ആറ് പേര്‍ക്ക് കടിയേറ്റത്.പരിക്കേറ്റവരെല്ലാം വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. 
 
🗞🏵 എറണാകുളത്തെ കടവന്ത്രയില്‍ വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് സെന്ററില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. കടവന്ത്രയില്‍ സ്വകാര്യ വ്യക്തി കരാറെടുത്ത് നടത്തുന്ന റെയില്‍വേയുടെ കാറ്ററിങ് സെന്ററായ വൃന്ദാവന്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടിയത്.

🗞🏵 തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ ജീവനക്കാരിലേക്ക് അന്വേഷണം. കഴിഞ്ഞ ഏഴ് മുതല്‍ പത്താം തീയതി വരെ ആടയാഭരണങ്ങളുടെ ചുമതല വഹിച്ചിരുന്ന 24 ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഇവരുടെ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡുകളും പരിശോധിച്ചു വരികയാണ്. കാണാതായ സ്വര്‍ണം കഴിഞ്ഞ ദിവസം വൈകിട്ട് സ്‌ട്രോംഗ് റൂമിന് 40 മീറ്റര്‍ അകലെ മണല്‍പ്പരപ്പിലാണ് പൂഴ്ത്തിവച്ച നിലയില്‍ കണ്ടെത്തിയത്.

🗞🏵 ആലപ്പുഴയില്‍ 48കാരന് കോളറ രോഗബാധ സ്ഥിരീകരിച്ചു. തലവടി സ്വദേശി രഘു പിജിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ ഇയാള്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.

🗞🏵 വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ച(28)നെയാണ് കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്

🗞🏵 കരിപ്പൂരില്‍ വീണ്ടും വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 40 കോടി രൂപ വില മതിക്കുന്ന 34 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് സ്ത്രീകളെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടി. മലേഷ്യയില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തിലാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീന്‍, കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍, തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ എന്നിവരെയാണ് എയര്‍ കസ്റ്റംസ്, എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

🗞🏵 കളമശ്ശേരി സ്ഫോടന കേസില്‍ പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ മൊഴി നല്‍കരുതെന്ന് ഭീഷണി. സാക്ഷി പറയുന്നവരെ കൊല്ലുമെന്നാണ് യഹോവ സാക്ഷികളുടെ പി ആര്‍ ഒയുടെ വാട്‌സാപ്പില്‍ ഭീഷണി സന്ദേശമെത്തിയത്.സാക്ഷി പറഞ്ഞാല്‍ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നും ഭീഷണിയിലുണ്ട്.

 🗞🏵 ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ സലീം യൂസഫ്, ആലുവയിലെ എക്‌സൈസ് ഉദ്യോഗസ്ഥന്‍ സിദ്ധാര്‍ഥന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സ്‌പെന്‍ഡ് ചെയ്തത്.

🗞🏵 സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് അർത്ഥമാക്കുന്നത്. 

 🗞🏵 നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്.

🗞🏵 സംസ്ഥാന സർക്കാരി ന്റെ നാലാം വാർഷികാഘോഷത്തിന്റെ സ മാപനം 23നു തിരുവനന്തപുരം പുത്തരി ക്കണ്ടം മൈതാനിയിൽ നടക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്നുമാണ് വാർഷികാഘോഷം ആരംഭിച്ചത്. 23ന് നട ക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related